-
കോട്ടയം ജില്ലയിലെ അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍പി സ്‌കൂളില്‍ ഫോമയുടെ യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. കേരള സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍ സ്മാര്‍ട് ഫോണുകള്‍ നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സ്മാര്‍ട്ട് ഫോണുകളാണ് ഫോമാ സ്‌കൂളിന് നല്‍കിയത്. ഫോമാ ഹെല്പിങ് ഹാന്‍ഡ്സിന്റെ പദ്ധതിയിലൂടെയാണ് ഇതിനുള്ള പണം സമാഹരിച്ചത്.
സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയും, സ്‌കൂള്‍ മാനേജരുമായ ഡോ.ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ആമുഖ പ്രസംഗം നടത്തി. ജോയിന്റ് ട്രഷറര്‍ ബിജു തോണി കടവില്‍, നാഷണല്‍ കമ്മിറ്റിയംഗം ജോസ് മലയില്‍., ഫോമാ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജൂ വലിയമല, വൈ.പ്രസിഡന്റ് ആലീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കുര്യന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഏബ്രഹം ഫിലിപ്പ്, പഞ്ചായത്തംഗം ജോസ് അമ്പലകുളം, പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത് പി.കെ, ടിടി അന്റോണി തുടങ്ങിയവര്‍ സംസാരിച്ചു.
സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് സംഭാവന നല്‍കിയ ഫോമയുടെയും അംഗസംഘടനകളുടെയും പ്രവര്‍ത്തകര്‍ക്കും, ഫോമാ സഹചാരികള്‍ക്കും ഫോമാ നിര്‍വ്വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..