-
ഫോമാ 2021 ഒക്ടോബര്‍ മാസം കേരളത്തില്‍ നല്‍കുന്ന ഇരുപതോളം കാരുണ്യ പദ്ധതികളില്‍ ഒന്നായ മല്ലപ്പള്ളിയിലുള്ള ശാലോം കാരുണ്യ ഭവന സഹായ പദ്ധതിയുടെ ഭാഗമായി ഫോമാ ഹെല്പിങ് ഹാന്റ് മൂന്നു ലക്ഷം രൂപ കൈമാറും.
2021 ഒക്ടോബര്‍ 20 നു വൈകീട്ട് ശാലോം കാരുണ്യ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. പത്തനം തിട്ട ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേരും.
ഗാമയുടെ മുന്‍ പ്രസിഡന്റും, നാഷണല്‍ കമ്മിറ്റി മെംബറുമായ മല്ലപ്പള്ളിയില്‍ നിന്നുള്ള പ്രകാശ് മാത്യുവാണ് ശാലോം കാരുണ്യ ഭവന് പണം സമാഹരിക്കുന്നതിന് നേതൃത്വം നല്‍കിയത്.
ശാലോം കാരുണ്യ ഭാവന സഹായ പദ്ധതിയിലേക്ക് പണം നല്‍കി സഹായിച്ച എല്ലാവര്‍ക്കും ഫോമ നിര്‍വാഹക സമിതി പ്രസിഡന്റ് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ, ജെയ്ന്‍ കണ്ണച്ചാന്‍പറമ്പില്‍, ഡോ.ജഗതി നായര്‍, മാത്യു ചാക്കോ എന്നിവര്‍ നന്ദി അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..