-
ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം സംഘടിപ്പിച്ചു. പ്രശസ്ത നടിയും, നര്‍ത്തകിയുമായ ദിവ്യ ഉണ്ണി മത്സര ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.
കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രണവം ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. ഐശ്വര്യ കിരണ്‍, അമ്മു സുജിത്ത്, അപര്‍ണ മേനോന്‍, ഫിനി ജെസ്റ്റോ, ഗോപിക ശരത്, നിധിരി, കവിത കൃഷ്ണന്‍, പ്രീത ടോണി, ഉദയ വേണുഗോപാല്‍, വാണി ശ്രീജിത്ത് എന്നിവരാണ് പ്രണവം ടീം അംഗങ്ങള്‍.
ഡെലവെയറില്‍ നിന്നുള്ള ടീം ഡെല്‍മയും, ന്യൂ ജേഴ്സിയില്‍ നിന്നുള്ള മാലിനി നായര്‍ & ടീമും രണ്ടാം സ്ഥാനവും ഹൂസ്റ്റണില്‍ നിന്നുള്ള ടീം റിഥമിക് ക്വീന്‍സ് വ്യൂവേഴ്‌സ് ചോയ്സ് അവാര്‍ഡും മൂന്നാം സമ്മാനവും നേടി.
കൊളറാഡോയില്‍ നിന്നുള്ള ടീം ബ്ലോസംസ്, ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി. മത്സരത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായ അനിത പ്രസീദിന്റെ പ്രാര്‍ത്ഥനാ നൃത്തത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സാംസ്‌കാരിക വിഭാഗം കോര്‍ഡിനേറ്റര്‍ സണ്ണി കല്ലൂപ്പാറ സ്വാഗതവും, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അധ്യക്ഷ പ്രസംഗവും നടത്തി. തനതുകലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫോമാ സാംസ്‌കാരിക വിഭാഗം നടത്തിയ തിരുവാതിരകളി മത്സരം പങ്കെടുത്തവരുടെ എണ്ണം കൊണ്ടും, പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി. മത്സരങ്ങള്‍ ഡോക്ടര്‍ സുനില്‍ നെല്ലായിയും, അനിത പ്രസീദും വിധി നിര്‍ണ്ണയം ചെയ്തു.
സിജില്‍ പാലക്കലോടി ഒന്നാം സമ്മാനവും, ജെയിംസ് ജോര്‍ജ്, വെല്‍കെയര്‍ ഫാര്‍മ രണ്ടാം സമ്മാനവും ലോവി റിയല്‍റ്റി ഗ്രൂപ്പ് മൂന്നാം സമ്മാനവും പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡ് ബിനു ജോര്‍ജ്ജും സ്‌പോണ്‍സര്‍ ചെയ്തു. ഫോമാ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു.
വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..