
ഫോമയുടെ രൂപീകരണ കാലം മുതല്‍ സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോക്ടര്‍ വിവിധ ചുമതലകള്‍ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.
ഫോമയുടെ പ്രഥമ ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷനിലെ രജിസ്ട്രേഷന്‍ വൈസ് ചെയര്‍മാനായിരുന്ന ഡോ.ജേക്കബ് തോമസ്. 2014 ലെ ഫിലാഡല്‍ഫിലെ ഫോമ കണ്‍വെന്‍ഷന്റെ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്റെ ജനറല്‍ കണ്‍വീനറായും മെട്രോ റീജിയന്റെ ആര്‍വിപി ആയും പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ ആദ്യകാല സംഘടനയായ കേരളസമാജം ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.ജേക്കബ് തോമസ്, മലയാളി സമാജം, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ എന്നിവയുടെയും ഭാരവാഹിയായിരുന്നിട്ടുണ്ട്.
ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഡോക്ടര്‍ക്ക് കഴിയട്ടെയെന്ന് ഫോമാ നിര്‍വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, വൈസ് ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.
വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..