-
സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം എപ്പിസോഡ് ന്യൂയോര്‍ക്കില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി സാന്ത്വന സംഗീത പരിപാടിയുടെ പിന്നണി പ്രവര്‍ത്തകരെയും ഗായകരെയും ആദരിച്ചും, വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് സിബി ഡേവിഡിന്റ മേല്‍നോട്ടത്തിലും, ഫോമയുടെ അഞ്ച് റീജിയനുകളുടെ ചുമതലയിലുമാണ് ആരംഭിച്ചത്. ആര്‍.വി.പിമാരായ സുജനന്‍ പുത്തന്‍പുരയില്‍ (ന്യൂഇംഗ്ലണ്ട്), ഷോബി ഐസക് (എംപയര്‍), ബിനോയി തോമസ് (മെട്രോ), ബൈജു വര്‍ഗ്ഗീസ് (മിഡ് അറ്റലാന്റിക്), തോമസ് ജോസ് (കാപിറ്റല്‍), നാഷണല്‍ കമ്മിറ്റിയംഗങ്ങളായ ഗീ വര്‍ഗീസ്, ഗിരീഷ് പോറ്റി, ജോസ് മലയില്‍, സണ്ണി കല്ലൂപ്പാറ, ജയിംസ് മാത്യു, ഡെന്‍സില്‍ ജോര്‍ജ്ജ്, മനോജ് വര്‍ഗ്ഗീസ്, അനു സ്‌കറിയ, അനില്‍ നായര്‍, മധുസൂധനന്‍ നമ്പ്യാര്‍ സംഗീത നിഷയുടെ വിജയത്തിനായി മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചു.
മെട്രോ മേഖല, ആര്‍വിപി, ബിനോയ് തോമസ് സദസ്സിനെയും അതിഥികളെയും സ്വാഗതം ചെയ്തു. സാന്ത്വന ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അധ്യക്ഷ പ്രസംഗം നടത്തി. ഫോമാ ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ ഓണ്‍ലൈനിലൂടെ അനുമോദനങ്ങള്‍ അറിയിച്ചു.
ഫോമാ ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, സാന്ത്വന സംഗീതം കോര്‍ഡിനേറ്ററും ജോയിന്റ് ട്രഷററുമായ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ്, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജേക്കബ് തോമസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
സാന്ത്വന സംഗീതത്തിന്റെ ശില്പിയും ഫോമയുടെ സന്തത സഹചാരിയുമായ ദിലീപ് വര്‍ഗീസ്, സാങ്കേതിക ആശയങ്ങള്‍ നല്‍കിയ ബൈജു വര്‍ഗീസ്, റോഷിന്‍ മാമ്മന്‍, സാജന്‍ മൂലേപ്ലാക്കില്‍, സുനില്‍ ചാക്കോ, ജെയിന്‍ കണ്ണച്ചാംപറമ്പില്‍, ഗായകന്‍ സിജി ആനന്ദ്, സൗണ്ട് എഞ്ചിനീയര്‍ സിറിയക് കുര്യന്‍, കോര്‍ഡിനേറ്റര്‍ ബോബി ബാല്‍, എഫ്ബി ലൈവ് ടെലികാസ്റ്റ് കോര്‍ഡിനേറ്റര്‍ മഹേഷ് മുണ്ടയാട്, എന്നിവരെ സദസിന് പരിചയപ്പെടുത്തുകയും ആശംസിക്കുകയും ചെയ്തു.
ഫോമയുടെ വനിതാ വിഭാഗം പ്രസിഡന്റ് ലാലി കളപ്പുരക്കല്‍ സംഭാവന നല്‍കിയവരെയും പിന്നണി പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. മുഖ്യാതിഥിയായ ഡോ.ദേവി നമ്പ്യാപറമ്പില്‍ പ്രഭാഷണം നടത്തി. ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ നന്ദി രേഖപ്പെടുത്തി. ദിലീപ് വര്‍ഗീസ്, ഡോ.ജേക്കബ് തോമസ്, അനിയന്‍ ജോര്‍ജ്ജ്, വിജി അബ്രഹാം, പോള്‍ സി.മത്തായി, പി.ടി.തോമസ്, വിന്‍സന്റ് സിറിയക്, ഡോ.പ്രിന്‍സ് നെച്ചിക്കാട്ട്, ഷിജു എബ്രഹാം, സാബു ലൂക്കോസ്, ഡെന്‍സില്‍ ജോര്‍ജ്ജ് എന്നിവരായിരുന്നു സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡിന്റെ പ്രായോജകര്‍.
വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..