-
കോവിഡിന്റെ തുടക്കത്തില്‍ ലോകമെമ്പാടും ലോക്ക്ഡൗണിലായിരിക്കെ, അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനവും, സഹായവുമായി മലയാളി ഹെല്‍പ് ലൈന്‍ എന്ന കൂട്ടായ്മയിലൂടെ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം എപ്പിസോഡ്. 2021 സെപ്റ്റംബര്‍ 19 ന്, ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ന്യൂയോര്‍ക്ക്-ക്യൂന്‍സിലെ ടൈസണ്‍ സെന്ററില്‍ വെച്ച് നടക്കും. സംഗീത വിരുന്നില്‍ അമേരിക്കയിലെ പ്രമുഖ ഗായകര്‍ അണിനിരക്കും.
ദിലീപ് വര്‍ഗ്ഗീസ് മുഖ്യ രക്ഷാധികാരിയായി നേതൃത്വം നല്‍കുന്ന സാന്ത്വനം സംഗീത പരിപാടി സിബി ഡേവിഡ് ആണ് നിയന്ത്രിക്കുന്നത് ബൈജു വര്‍ഗ്ഗീസ്, ജെയ്ന്‍ മാത്യു കണ്ണച്ചാംപറമ്പില്‍, റോഷിന്‍ മാമ്മന്‍, സിജി ആനന്ദ്, ബോബി ബാല്‍ എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. സാജന്‍ മൂലപ്ലാക്കല്‍, സിറിയക് കുര്യന്‍, മഹേഷ് മുണ്ടയാട്, സുനില്‍ ചാക്കോ എന്നവര്‍ സിബി ഡേവിഡിനോടൊപ്പം സാങ്കേതിക സഹായം നിര്‍വഹിക്കുന്നു. ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി ബിജു തോണിക്കടവിലാണ് മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
ദിലീപ് വര്‍ഗ്ഗീസ്, ഡോ.ജേക്കബ് തോമസ്, അനിയന്‍ ജോര്‍ജ്ജ്, വിജി അബ്രഹാം, പോള്‍ സി.മത്തായി, പി.ടി.തോമസ്, വിന്‍സന്റ് സിറിയക്, ഡോ.പ്രിന്‍സ് നെച്ചിക്കാട്ട്, ഷിജു എബ്രഹാം, സാബു ലൂക്കോസ്, ഡെന്‍സില്‍ ജോര്‍ജ്ജ് എന്നിവരാണ് സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡിന്റെ പ്രായോജകര്‍.
സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം എപ്പിസോഡില്‍ എല്ലാ നല്ല സഹൃദയരും കലാസ്വാദകരും പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..