ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്‍ സമ്മേളനം സംഘടിപ്പിച്ചു


2 min read
Read later
Print
Share

-

ഫോമയുടെ പന്ത്രണ്ടു റീജിയനുകളിലും നടത്തുന്ന മീറ്റ് ആന്റ് ഗ്രീറ്റ് സമ്മേളനങ്ങളുടെ ഭാഗമായി, അഞ്ച് അംഗസംഘടനകളിലെ ഭാരവാഹികള്‍ പങ്കെടുത്ത സൗത്ത് ഈസ്റ്റ് റീജിയന്റെ സമ്മേളനം വിജയകരമായി നാഷ്വില്ലില്‍ നടന്നു. ഓഗസ്റ്റ് 7 ന് നടന്ന സമ്മേളനം മുന്‍ കേന്ദ്ര മന്ത്രിയും, മലയാളം -തെലുങ്ക്-തമിഴ് ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനുമായ നടന്‍ നെപ്പോളിയന്‍ ദുരൈസാമി ഫോമാ ഹെല്പിങ് ഹാന്റിന് രണ്ടായിരം ഡോളര്‍ സംഭാവന നല്‍കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് ഫോമയുടെ ഈ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, സൗത്ത് ഈസ്റ്റ് റീജിയന്‍ നല്‍കിയ പിന്തുണക്കും, സഹകരണത്തിനും നന്ദിയും പറഞ്ഞു. ആര്‍.വി.പി, ബിജു ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍, ഗ്രേറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റ, അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍, അഗസ്റ്റ മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന, എന്നീ മലയാളി സംഘടനകളിലെ നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുത്തു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് നെപ്പോളിയനില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ദേശീയ സമിതി അംഗം പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനില്‍, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കര്‍, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അല്‍ അന്‍സാര്‍, നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി ബബ്ലൂ ചാക്കോ, ഫോമാ ലൈഫ് ചെയര്‍മാന്‍ സാം ആന്റോ, ഫോമാ ഹെല്പിങ് ഹാന്റ്സ് റീജിയണല്‍ ചെയര്‍മാന്‍ തോമസ് ഈപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സമ്മേളനത്തില്‍ വെച്ച് ഫോമാ ദേശീയ സമിതി അംഗം രണ്ടായിരം ഡോളറിന്റെ ചെക്ക് മല്ലപ്പള്ളിയിലെ ശാലോം ഭവനില്‍ താമസിക്കുന്ന വയോധികര്‍ക്ക് ഓണക്കോടി വാങ്ങുവാനും, ഓണസദ്യക്കുമായി നല്‍കി.

സമ്മേളനത്തില്‍ കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ പ്രസിഡന്റ് അശോകന്‍ വട്ടക്കാട്ടില്‍, ഗ്രേറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റ, പ്രസിഡന്റ് തോമസ് കെ.ഈപ്പന്‍, അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍, പ്രസിഡന്റ് ഡൊമിനിക് ചക്കോനാല്‍, കള്‍ച്ചറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബിജു തുരുത്തുമാലില്‍, ഫോമാ പൊളിറ്റിക്കല്‍ ഫോറം സെക്രട്ടറി ഷിബു പിള്ള, ബിസിനസ് ഫോറം സൗത്ത് ഈസ്റ്റ് റീജിയണ്‍ ചെയര്‍മാന്‍ ഡോ.ബിജോയ് ജോണ്‍, സാബു തോമസ് എന്നിവര്‍ ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ആശംസകളര്‍പ്പിക്കുകയൂം ചെയ്തു സമ്മേളനാനന്തരം ഗാനമേളയും വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരുന്നു.

വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KHNA Convention

1 min

സൗന്ദര്യമത്സരവും ഫാഷന്‍ ഷോയുമായി കെഎച്ച്എന്‍എ കണ്‍വെന്‍ഷന്‍

Dec 16, 2021


KHNA Convention

1 min

കെഎച്ച്എന്‍എ കണ്‍വെന്‍ഷനില്‍ അതിഥികളായി ജയറാമും കുടുംബവും

Aug 11, 2021


musical night

2 min

ക്രിസ്ത്യന്‍ മ്യൂസിക്കല്‍ നൈറ്റ് 'നിത്യ സ്‌നേഹം 2022' സംഘടിപ്പിച്ചു

Oct 12, 2022

Most Commented