-
ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനും, പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികള്‍ക്ക് ഓണക്കോടി വിതരണം ചെയ്യാനും ഫോമയും അംഗ സംഘടനകളും കൈകോര്‍ക്കുന്ന ബാലരാമപുരം-ഗാന്ധിഭവന്‍ ഹെല്പിങ് പ്രോജക്ടിന്റെ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍മാരായി സുനിത പിള്ള, സിമി സൈമണ്‍, രേഷ്മ രഞ്ജന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഒരു പ്രോജക്ടിലൂടെ രണ്ടു വിഭാഗത്തെ സഹായിക്കുക എന്നതാണ് ഫോമാ ഉദ്ദേശിക്കുന്നത്.
ബാലരാമപുരം-ഗാന്ധി ഭവന്‍ ഹെല്പിങ് പ്രൊജക്ട് വിജയിപ്പിക്കാന്‍ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുകയും, പ്രോജക്ടിന്റെ വിജയത്തിനായി ഫോമയുടെയും അംഗസംഘടനകളുടെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഫോമാ എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സുനിത പിള്ള : 612 469 6898
സിമി സോമന്‍ : 302 489 9044
രേഷ്മ രഞ്ജന്‍ : 720 326 8361


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..