-
ഫോമാ സാംസ്‌കാരിക വിഭാഗം ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ചെണ്ടമേള മത്സരവും, തിരുവാതിരക്കളി മത്സരവും നടത്തും. ചെണ്ടമേളത്തിനും തിരുവാതിരയ്ക്കും ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 750 ഡോളറും, രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 500 ഡോളറും, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 250 ഡോളറും ക്യാഷ് അവാര്‍ഡ് നല്‍കും.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സംഘങ്ങള്‍ ജൂലൈ 31-ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
മത്സരിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആഗസ്ത് 10 നു മുന്‍പായി വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിരിക്കണം.
പൗലോസ് കുയിലാടന്‍ ചെയര്‍മാനായും സണ്ണി കല്ലൂപ്പാറ നാഷണല്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ:ജില്‍സി ഡിന്‍സ് -602.516.8800 (തിരുവാതിര)
ബിജു തുരുത്തുമാലിയില്‍ -678.936.0692 (ചെണ്ടമേളം)


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..