ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലായ് 11 ന്


-

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ പ്രവത്തനോദ്ഘാടന സമ്മേളനം ജൂലായ് 11 ന് കണക്റ്റികട്ട് ഹാര്‍ഡ്‌ഫോര്‍ഡിനു സമീപമുള്ള വെതര്‍സ്ഫീല്‍ഡില്‍ ഉച്ചക്ക് 12.30 ആരംഭിക്കും. യോഗത്തില്‍ ഫോമാ പ്രസിഡന്റ്, അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ആര്‍.വി.പി. സുജനന്‍ പുത്തന്‍പുരയില്‍, ദേശീയ സമിതി അംഗങ്ങളായ, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഗിരീഷ് പോറ്റി എന്നവരും ഫോമാ ന്യൂഇംഗ്ലണ്ട് മേഖലയിലെ വിവിധ അസോസിയേഷനുകളായ കേരള അസോസിയേഷന്‍ ഓഫ് കണക്റ്റിക്കട്ട്, ന്യൂഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റിക്കട്ട്, കേരള അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ട് എന്നിവരുടെ പ്രമുഖ നേതാക്കളും ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കും.

ഈ പ്രവര്‍ത്തന കാലയളവില്‍ നടപ്പിലാക്കേണ്ടതും, മുന്‍കാലങ്ങളില്‍ തുടങ്ങി വെച്ചതും തുടരേണ്ടതുമായ സന്നദ്ധ പ്രവര്‍ത്തന പരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഫോമയുടെ ജന സേവന-കാരുണ്യ പദ്ധതികളില്‍ സഹകരിക്കുകയും, ഭാഗഭാക്കാകുയും ചെയ്തവരെ യോഗം പ്രത്യേകം അഭിനന്ദിക്കും. ഈ പ്രവര്‍ത്തന കാലയളവിലേക്കായി കൂടുതല്‍ ജന സമ്പര്‍ക്ക പരിപാടികളും, സന്നദ്ധ സേവന പദ്ധതികളും ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ ലക്ഷ്യം വെക്കുന്നു. അതിനായുള്ള പ്രത്യേക കര്‍മ്മ പരിപാടികള്‍ യോഗം ചര്‍ച്ച ചെയ്യും.

യോഗത്തില്‍ എല്ലാ സംഘടനാ ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കണമെന്ന് ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ വൈസ് പ്രസിഡന്റ് സുജനന്‍ പുത്തന്‍പുരയില്‍ അഭ്യര്‍ത്ഥിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented