-
അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയും ആശ്രയവുമായ ഫോമ കയറ്റിയയച്ച വെന്റിലേറ്ററുകളുടെയും പള്‍സ് ഓക്സിമീറ്ററുകളുടെയും പട്ടിക ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫോമ വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍ പോള്‍ ജോണില്‍ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് ഫോമയ്ക്ക് അഭിനന്ദന സന്ദേശം കൈമാറി.
10 വെന്റിലേറ്ററുകളും 500 പള്‍സ് ഓക്സിമീറ്ററുമാണ് ഫോമ ഒന്നാം ഘട്ടമായി സംഭാവനയായി നല്‍കിയത്. 10 ജില്ലകളിലായി വിതരണം ചെയ്യുന്നതിനാണ് ഇവ നല്‍കിയത്. ഓരോ ജില്ലയ്ക്ക് ഒരു വെന്റിലേറ്ററും 50 പള്‍സ് ഓക്സിമീറ്ററും വീതമാണ് കൈമാറുന്നത്. രണ്ടാം ഘട്ടമായി അഡ്വെന്റിസ്റ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് റിലീഫ് ഏജന്‍സി (ആഡ്ര)യുമായി കൈകോര്‍ത്ത് കേരളത്തിലേക്ക് രണ്ടാമത്തെ കണ്‍സൈന്‍മെന്റ് അയച്ചു. അഡ്വെന്റിസ്റ്റ് ചര്‍ച്ചിന്റെ ജീവകാരുണ്യ സേവന വിഭാഗമാണ് ആഡ്ര.
1900 ഫുള്‍ ബോഡി സ്യൂട്ട് കവറാള്‍സ്, 2800 യൂണിറ്റ് പിപിഇ കിറ്റുകള്‍, 180 യൂണിറ്റ് റെസിപിറ്റോറി സര്‍ക്യൂട്ട്, 570 യൂണിറ്റ് റെസ്പിറ്റോറി HMEF,2432 യൂണിറ്റ് ഫേസ്ഷീല്‍ഡ്, 760 യൂണിറ്റി സര്‍ജിക്കല്‍ ഗ്ലൗസുകള്‍, 200 യൂണിറ്റ് നാസല്‍ കാനുല എന്നിങ്ങനെ ആശുപത്രികളില്‍ നിത്യോപയോഗിതത്തിനാവശ്യമായ സാമഗ്രികളാണ് രണ്ടാം ഘട്ടമായി കയറ്റി അയച്ചത്. മൂന്നാം ഘട്ടമായി ബാക്കി ജില്ലകള്‍ക്കും കൂടുതല്‍ കൈമാറും.
കേരളത്തിനായി ഫോമാ കാലങ്ങളായി നല്‍കുന്ന സ്‌നേഹവും കരുതലും വിസ്മരിക്കാവുന്നതല്ലെന്നും, കൂടുതല്‍ സേവനങ്ങള്‍ ഫോമാ കേരളത്തിനായി നല്‍കുമെന്ന് പ്രത്യാശിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഹെല്പിങ് ഹാന്‍ഡ് വഴി വിവിധ സഹായങ്ങള്‍, പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭൂമിയും വീടും നല്‍കുന്ന പദ്ധതികള്‍ തുടങ്ങിയ നിരവധി ജീവകാരുണ്യ പദ്ധതികള്‍ ഫോമാ കേരളത്തില്‍ നടപ്പിലാക്കി വരികയാണ്.
ഫോമയോട് കൈകോര്‍ത്തു നില്‍ക്കുന്ന എല്ലാ അംഗസംഘടനകളും പ്രവര്‍ത്തകരുമാണ് ഫോമയുടെ ശക്തിയെന്നും, എന്നും കൂടെയുണ്ടാവണമെന്നും ഫോമാ നിര്‍വ്വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ ,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..