-
ഫോമയുടെ വനിതാ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സ്ത്രീകളില്‍ അവബോധമുണ്ടാക്കുന്നതിനും, നിയമ വശങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനും, സ്ത്രീകള്‍ക്കെതിരായ അവമതിപ്പുകളും, കുപ്രചാരണങ്ങളും തടയുകയും അതിനെതിരായ കര്‍മ്മ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയും നാളെ ജൂണ്‍ 15 വൈകീട്ട് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 9 മണിക്ക് സ്ത്രീ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.
സാമൂഹ്യ-സാംസ്‌കാരിക- പ്രവര്‍ത്തന രംഗങ്ങളിലെ നിരന്തരമായ ഇടപെടലുകളിലൂടെയും, ജീവ കാരുണ്യ പ്രവര്‍ത്തികളിലൂടെ സമൂഹത്തിന്റെയും, അവശതയനുഭവിക്കുന്നവരുടെയും, വേദനകളും, സങ്കടങ്ങളും അറിയുകയും ചെയ്യുന്ന ഫോമയുടെ ദേശീയ നിര്‍വ്വാഹക സമിതിയുടെ പരിപൂര്‍ണ്ണ സഹകരണത്തോടെയും, ആണ് സ്ത്രീ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
സെമിനാറില്‍ ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനയുടമയും, ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി.IAS, ടെക്സാസ് ഫോര്‍ബെന്‍ഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു എന്നിവര്‍ പങ്കെടുക്കും.
സ്ത്രീ ശാക്തീകരണത്തെ പ്രാധാന്യത്തെക്കുറിച്ചും, സ്ത്രീകള്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും അറിവുകള്‍ പങ്കു വെക്കുന്ന സെമിനാറില്‍ എല്ലാവരും പങ്കുകൊള്ളണമെന്ന് വനിതാ ദേശീയ സമിതി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
മീറ്റിംഗ് ലിങ്ക്: https://zoom.us/j/97334229583


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..