ന്യൂജേഴ്സി: കേരളാ അസോഷിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് മെംബറും മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ബിസിനസ്സ് ഫോറം ചെയറുമായ ജെയിംസ് ജോര്‍ജ് ഫോമാ 2022 - 24 കാലഘട്ടത്തിലേക്കുള്ള എക്‌സിക്യുട്ടിവ് കമ്മിറ്റിയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു, കാന്‍ജ് പ്രസിഡന്റ് ജോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിലാണ് നാമനിര്‍ദേശം കമ്മിറ്റി ഐക്യകണ്‌ഠേന അംഗീകരിച്ചത്.
ഫോമയുടെ അംഗസംഘടനകളിലൊന്നായ കാന്‍ജ് വളരെ അഭിമാനത്തോടെയാണ് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് മെംബറുമായ ജെയിംസ് ജോര്‍ജിനെ ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതെന്ന് കാന്‍ജ് പ്രസിഡന്റ് ജോണ്‍ ജോര്‍ജ് അറിയിച്ചു,
ഫോമയുടെ എക്‌സികുട്ടീവ്ര് കമ്മറ്റിയിലേക്ക് മത്സരിക്കുന്ന ജെയിംസ് ജോര്‍ജിന് എല്ലാവിധ പിന്തുണയും വിജയവും ആശംസിക്കുന്നുവെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജയ് കുളമ്പില്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ റെജിമോന്‍ എബ്രഹാം, ജോണ്‍ വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍, സോഫി വിത്സണ്‍, ജയന്‍ ജോസഫ് കാന്‍ജ് എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രസിഡന്റ് ജോണ്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍, ട്രഷറര്‍ അലക്‌സ് ജോണ്‍, വൈസ് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട്, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ ജോര്‍ജ്, സണ്ണി കുരിശുംമൂട്ടില്‍ (ചാരിറ്റി അഫയേഴ്‌സ്), പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ് ), ടോം നെറ്റിക്കാടന്‍ (യൂത്ത് അഫയേഴ്‌സ്), വിജയ് കൈപ്ര പുത്തന്‍വീട്ടില്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), സോഫിയ മാത്യു (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ദീപ്തി നായര്‍ (എക്‌സ് ഒഫീഷ്യോ) തുടങ്ങിയവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..