കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് പ്രതിസന്ധിയിലായ കേരളത്തിലെ സഹോദരങ്ങളെ സഹായിക്കുന്നതിന്, ഫോമയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ' എന്ന പദ്ധതിയുടെ ഭാഗമായി ഫോമയും, അംഗസംഘടനകളും, കൈകോര്‍ത്ത് നല്കുന്ന ജീവന് രക്ഷാ ഉപകരണങ്ങളെകുറിച്ചും, അതിന്റെ വിതരണത്തെ സംബന്ധിച്ചും കേരള സര്‍ക്കാരിന്റെ പ്രതിനിധികളായ നോര്‍ക്ക റൂട്സിന്റെ വൈസ് ചെയര്മാന് വരദരാജന്, കേരളം മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ജനറല്‍ മാനേജര്‍ ഡോക്ടര്‍ എസ്.ആര് ദിലീപ് കുമാര്‍, എന്നിവരുമായി മുഖാമുഖം സംഘടിപ്പിച്ചു.
ഫോമയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനകാലയളവില്‍ ഫോമാ ചെയ്തിട്ടുള്ളതും ചെയ്തു കൊണ്ടിരിക്കുന്നതുമായ ജന സേവന പദ്ധതികളെ കുറിച്ച് ഫോമ പ്രസിഡന്റ് അനിയന് ജോര്‍ജ്ജ് വിശദീകരിച്ചു. ഫോമാ ഭാവന നിര്‍മ്മാണ പദ്ധതിയിലൂടെയും, ഫോമാ ഹെല്പിങ് ഹാന്‍ഡ് വഴിയും, മറ്റു സേവന പദ്ധതികളിലൂടെയും കേരളത്തെ ഫോമാ കൂടെ ചേര്‍ത്ത് നിര്‍ത്തുവാന്‍ എന്നും മുന്‍പന്തിയിലുണ്ട്. ഫോമാ ചെയ്യുന്ന സേവനങ്ങളുടെ തുടര്‍ച്ചയാണ് കോവിഡ് സഹായ പദ്ധതി. അതിന്റെ ആദ്യ ഘട്ടമായി വെന്റിലേറ്ററുകള്‍ അയക്കുകയാണ്. കേരളത്തിലേക്ക് ഫോമാ അയക്കുന്ന വെന്റിലേറ്ററുകള്‍ കേരളത്തിലെ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതും ദീര്‍ഘകാലം നിലനില്ക്കുന്നതും, സര്‍ക്കാര്‍ പ്രതിനിധികള്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ളതുമാണ്. ഇന്ത്യന്‍ വിപണിയില്‍ ഒന്നരക്കോടി രൂപ വിലവരുന്ന വെന്റിലേറ്ററുകളും, ഏറ്റവും മുന്തിയ ഗുണ നിലവാരമുള്ള ആയിരം പാള്‍സി ഓക്സിമീറ്ററുകളും ആണ് ആദ്യ ഗഡുവായി നല്‍കുന്നത്. കൂടാതെ 50 കോണ്‍സണ്‍ട്രേറ്ററുകളും , ഈ വാരത്തില്‍ തന്നെ കേരളത്തില്‍ എത്തും.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ജനറല്‍ മാനേജര്‍ ഡോക്ടര്‍ എസ് .ആര്. ദിലീപ് കുമാര്‍ ഫോമ ചെയ്തുവരുന്ന സേവനങ്ങളെ പ്രശംസിച്ചു. ഫോമാ നല്കുന്ന എല്ലാ ഉപകരണങ്ങളും, യഥാവിധി അര്‍ഹിക്കുന്നവര്‍ക്ക് കൃത്യമായി എത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി. ഫോമാ നല്കാന് പോകുന്ന ബ്ളാക് ഫംഗസിനെ നേരിടാനുള്ള ജീവന് രക്ഷാ മരുന്നുകളും, മുന്‍ഗണന പ്രകാരം ക്ര്യത്യമായി എത്തിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് പ്രതിജ്ഞാ ബദ്ധമായിരിക്കും.
കോവിഡിന്റെ ഏറ്റവും രൂക്ഷമായ രോഗവ്യാപന ഘട്ടത്തില്‍ ഫോമയും അംഗസംഘടനകളും ചെയ്യുന്ന സേവനങ്ങളെ നോര്‍ക്ക റൂട്സിന്റെ വൈസ് ചെയര്മാന് വരദരാജന് പ്രശംസിച്ചു. ജീവന് രക്ഷാ ഉപകരണങ്ങള്‍ എത്രയും വേഗം എത്തിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. ഫോമയ്ക്ക് ദീര്‍കാലമായി നോര്‍ക്കയുമായുള്ള ബന്ധം തുടര്‍ന്ന് കൊണ്ടുപോകാനും, കേരളത്തില്‍ ഫോമാ എത്തിക്കുന്ന സഹായങ്ങളില്‍ കൂടെ നില്‍ക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും നോര്‍ക്ക റൂട്സ് എപ്പോഴും സന്നദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അംഗസംഘടന ഭാരവാഹികളും മറ്റും ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും, വരദരാജനും ഡോ.ദിലീപ് കുമാറും, മറുപടി നല്കി.
ഫോമയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനകാലയളവില്‍ ഫോമാ ചെയ്തിട്ടുള്ളതും ചെയ്തു കൊണ്ടിരിക്കുന്നതുമായ ജന സേവന പദ്ധതികളെ കുറിച്ച് ഫോമ പ്രസിഡന്റ് അനിയന് ജോര്‍ജ്ജ് വിശദീകരിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന് യോഗനടപടികള്‍ ഏകോപിപ്പിച്ചു. ഫോമാ ട്രഷറര്‍ തോമസ് ടി.ഉമ്മന്‍ നന്ദി രേഖപ്പെടുത്തി. യോഗത്തില്‍ ഫോമയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, വൈസ് പ്രസിഡന്റ്, പ്രദീപ് നായര്‍, ജോയിന്റ് ട്രഷറര്‍, ബിജു തോണിക്കടവില്‍ എന്നിവരും,അഡൈ്വസറി കൗണ്‍സില്‍ ചെയര്മാന് ജോണ്‍ സ്. വര്‍ഗ്ഗീസ്, കംപ്ലയന്‍സ് കമ്മറ്റി ചെയര്മാന് രാജു വറുഗീസ്, ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്മാന് മാത്യു ചെരുവില്‍, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ ഫോമാ അംഗസംഘടനകളെ പ്രതിനിധീകരിച്ചു ഭാരവാഹികള്‍, ദേശീയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..