ഫോമാ കേരളത്തിലെത്തിച്ച വെന്റിലേറ്ററുകള്‍ ഏറ്റുവാങ്ങി


-

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് പ്രതിസന്ധിയിലായ കേരളത്തെ സഹായിക്കാന്‍ ഫോമാ ആരംഭിച്ച 'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ' എന്ന സന്ദേശവുമായി, ഫോമയും അംഗസംഘടനകളും, പ്രമുഖ വ്യക്തികളും ചേര്‍ന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകളും, പള്‍സ് ഓക്‌സീമീറ്ററുകളും, കേരള സര്‍ക്കാരിന് വേണ്ടി, നോര്‍ക്ക റൂട്‌സിന്റെ ഭാരവാഹികളും, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് കുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി.

ടി.എസ്.എ.യുടെ അംഗീക്യത ഷിപ്പര്‍ എന്ന അംഗീകാരം ലഭിച്ചതിനാല്‍ രണ്ടു ദിവസങ്ങള്‍ കൊണ്ട് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞുവെന്നത് വളരെ വലിയ നേട്ടമായി. യാതൊരുവിധ സാങ്കേതിക-നിയമ തടസ്സങ്ങളുമില്ലാതെ നാട്ടിലെത്തിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ അര്‍ഹതപ്പെട്ട ജില്ലാ താലൂക്ക് ആശുപത്രികളിലേക്കും, മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്കും ഉടന്‍ കൈമാറുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വൈദ്യതി വ്യതിയാനമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന തകരാറുകളില്ലാതെ ദീര്‍ഘകാലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണ്. ഇന്ത്യന്‍ വിപണിയില്‍ ഒന്നരക്കോടി രൂപ വിലവരുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളാണ് ആദ്യഘട്ടം കയറ്റി അയച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി പത്ത് വെന്റിലേറ്ററുകളും, അന്‍പത് ഓക്‌സിജന്‍ കോണ്‌സെന്‍ട്രേറ്ററുകളും, സര്‍ജിക്കല്‍ ഗ്ലൗസുകളും, ബ്ലാക്ക് ഫങ്കസിനുള്ള മരുന്നുകളും കയറ്റി അയക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

ഫോമയുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു താങ്ങും തണലുമായി കൂടെ നില്‍ക്കുന്ന എല്ലാ അംഗസംഘടനകള്‍ക്കും, വ്യക്തികള്‍ക്കും ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented