കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണപിന്തുണ


corona : Photo: Mathrubhumi

ഫ്ളോറിഡ: കോവിഡ് അതിജീവനങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പരിപൂര്‍ണ പിന്തുണയും സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി ഫോമ ഹെല്‍പിംഗ് ഹാന്‍ഡ്സിന്റെ സൗത്ത് ഈസ്റ്റേണ്‍, സതേണ്‍, സണ്‍ഷൈന്‍ റീജിയനുകളുടെ സോണല്‍ കോര്‍ഡിനേറ്റര്‍ ആയ ജയിംസ് ഇല്ലിക്കല്‍ അറിയിച്ചു.

ഫോമ നടപ്പാക്കിവരുന്ന കോവിഡ് റിലീഫ് എക്കണോമിക്സ് പാക്കേജ്, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍, ടാങ്കുകള്‍ തുടങ്ങിയവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് അഭൂതപൂര്‍വമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

ഫോമ ഹെല്‍പിംഗ് ഹാന്‍ഡ്സ്, അംഗസംഘടനകള്‍, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍, ജില്ലാ ഭരണകൂടങ്ങള്‍ തുടങ്ങിയവര്‍ സഹായ ഹസ്തവുമായി രംഗത്തുണ്ട്.

ഓക്സിജന്‍ കിട്ടാതെ, അടിയന്തര മരുന്നുകള്‍ ലഭ്യമല്ലാതെ അതിവേദനയോടെ മനുഷ്യസഹോദരങ്ങള്‍ മരണത്തിനു കീഴ്പ്പെടുന്ന അതിദയനീയ കാഴ്ചകളാണ് നാം അനുദിനം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.

ഗോ ഫണ്ട് മീയിലൂടെയോ, ഫോമയുമായി നേരിട്ട് ബന്ധപ്പെട്ടോ സഹായങ്ങള്‍ എത്തിക്കാവുന്നതാണ്. ഒപ്പം കൊറോണ വൈറസിന്റെ ഉന്മൂലനത്തിനും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും നാം ഏവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented