-
ചരിത്രത്തില്‍ എങ്ങും കണ്ടിട്ടില്ലാത്ത ഏറ്റവും ദുര്‍ഘടമായ വെല്ലുവിളി കോവിഡ് എന്ന മഹാമാരി ലോക ജനതയെ ദുരിതക്കയത്തിലാക്കിയപ്പോള്, അമേരിക്കന്‍ മലയാളികള്‍ക്ക് താങ്ങായും തണലായും മലയാളി ഹെല്പ് ലൈന്‍ എന്ന കൂട്ടായ്മയിലൂടെ ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സാന്ത്വന സംഗീതം അന്‍പതാം എപ്പിസോഡിലേക്ക് കടക്കുകയാണ്. 2021 മാര്‍ച്ച് 28 വൈകീട്ട് 8 മണിക്ക് നടക്കുന്ന സംഗീത വിരുന്നില്‍ പ്രമുഖ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഫ്രാങ്കോ സൈമണ്‍ പങ്കെടുക്കും. ഗായകരായ സിജി ആനന്ദ്, ശ്രീദേവി അജിത്, ജോഷി ജോഷി, അശ്വതി, രവി നായര്‍, അപര്‍ണ ഷിബു, അലക്സ് ജോര്‍ജ്ജ്, ജെറിന് ജോര്‍ജ്ജ്, റോഷിന് മാമ്മന്‍, അലക്സ് ഫ്രാന്‍സിസ്, എന്നിവര്‍ ന്യൂജേഴ്സിയിലെ ഫോര്ഡ്സില് നിന്ന് ഏറ്റവും പുതിയ സാങ്കേതിക മികവോടെയും -വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും, വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും, ഫോമാ സാന്ത്വന സംഗീത വെബ് ലിങ്കിലൂടെയും പ്രേക്ഷകര്‍ക്കായി സംഗീത വിരുന്നൊരുക്കും.
കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഉടലിനേയും മനസ്സിനെയും വേദനകളില്‍ നിന്ന് മോചിപ്പിക്കാന്‍ എല്ലാവര്ക്കും ഒരു സാന്ത്വനമെന്ന പോലെ തുടങ്ങിയ സംഗീതപരിപാടി വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്.
ദിലീപ് വര്‍ഗ്ഗീസ് മുഖ്യ രക്ഷാധികാരിയായും, ഫോമാ ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ മുഖ്യ സംഘാടകനായും നേതൃത്വം നല്കുന്ന സാന്ത്വനം സംഗീത പരിപാടി നിയന്ത്രിക്കുന്നത് സിബി ഡേവിഡ് ആണ്. ജെയ്ന്‍ മാത്യു കണ്ണച്ചാംപറമ്പില്‍, റോഷിന് മാമ്മന്‍, സിജി ആനന്ദ്, ബോബി ബാല്‍ എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. ബൈജു വര്‍ഗ്ഗീസ്, സാജന് മൂലപ്ലാക്കല്‍, സിറിയക് കുര്യന്, മഹേഷ് മുണ്ടയാട്, സുനില്‍ ചാക്കോ എന്നിവര്‍ സാങ്കേതിക സഹായം നിര്‍വഹിക്കുന്നു.
2021 മാര്‍ച്ച് 28 ന് നടക്കുന്ന സംഗീത വിരുന്നില്‍ വിജു കുര്യന് കീ ബോര്‍ഡ് വായിക്കും. തബലയും ഡ്രംസും കൈകാര്യം ചെയ്യുന്നത് റോണി കുര്യനാണ്. ക്ലെമന്റ് ഗിത്താറും, ജോര്‍ജ്ജ് ദേവസ്സി വയലിനും നോയല്‍ അലക്സ് സാസൊഫോണും വായിക്കും.
സാന്ത്വന സംഗീതത്തിന്റെ അന്‍പതാം എപ്പിസോഡില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..