'പ്രയാണം 2021' ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും റീജിയണല്‍ വുമണ്‍സ് ഫോറം രൂപീകരണവും


-

അരിസോണ: ഫോമായിലെ ഏറ്റവും വലിയ റീജിയനായ വെസ്റ്റേണ്‍ റീജിയന്റെ 'പ്രയാണം 2021', ജനുവരി ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് അരങ്ങേറി. ഭാരതത്തിന്റെ എഴുപത്തി രണ്ടാമത് റിപ്പബ്ലിക്കന്‍ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ്തുത ചടങ്ങ് എല്ലാവര്‍ക്കും വേറിട്ട ഒരു അനുഭവമായി മാറി. റീജിയനിലെ പന്ത്രണ്ട് അംഗസംഘടനകളുടെയും ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്ത ഫോമാ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ജോസ് വടകര നാമകരണം ചെയ്ത 'പ്രയാണം 2021' എന്ന ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ വന്‍ വിജയമായി. ജാസ്മിന്‍ പരോളിന്റെ ആമുഖത്തോടെയും, ആന്റപ്പന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടെയും പ്രയാണം 2021 ന് തുടക്കം കുറിച്ചു.

ഉദ്ഘാടകനായ പ്രശസ്ത സാഹിത്യകാരന്‍ സേതുമാധവനെ ജോസ് വടകര സദസ്സിന് പരിചയപ്പെടുത്തി. ഫോമാ വെസ്റ്റേണ്‍ റീജിയന്റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുവാന്‍ സാധിച്ചത് ഒരു മഹാഭാഗ്യമായി താന്‍ കാണുന്നു എന്ന് അദ്ദേഹം അറിയിച്ചു. ഫോമാ അമേരിക്കന്‍ മലയാളി സംഘടനയെ അദ്ദേഹം അഭിനന്ദിച്ചു.

സുജ ഔസോ ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങില്‍, ദുര്‍ഗ നായരുടെ വക്രതുണ്ഡം മഹാകായ കോടി സൂര്യ എന്ന പ്രാര്‍ത്ഥനാഗീതം നൃത്താവിഷ്‌കരണത്തിലൂടെ അവതരിപ്പിച്ചു. റീജിയണല്‍ വുമണ്‍സ് ഫോറം കമ്മിറ്റിയുടെ രൂപീകരണവും പ്രവര്‍ത്തോദ്ഘാടനവും ഇതോടൊപ്പം വളരെ ഭംഗിയായി ആഘോഷിച്ചു. മുഖ്യാതിഥിയായ ജഡ്ജ് ജൂലി മാത്യുവിനെ ഫോമാ നാഷണല്‍ വുമണ്‍സ് ഫോറം കമ്മറ്റി മെംബര്‍ ജാസ്മിന്‍ പരോള്‍ സദസ്സിന് പരിചയപ്പെടുത്തി. റീജിയണല്‍ വനിതാ ചെയര്‍ രശ്മി സജി വനിതാ ശാക്തീകരണത്തെ സംബന്ധിച്ച് ഊന്നി പറഞ്ഞു. ഫോമാ നാഷണല്‍ വുമണ്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍ പുതിയ റീജിയണല്‍ കമ്മിറ്റിയ്ക്കു ആശംസകള്‍ നേര്‍ന്നു. റീജിയണിലെ വനിതാ ഫോറം കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും സന്നിഹിതരായിരുന്നു.

സംഘടനാ പ്രവര്‍ത്തനം സ്ഥാനമാനങ്ങള്‍ക്ക് മാത്രമായി പോകരുതെന്നും, നമ്മുടെ വിലപ്പെട്ട സമയവും പ്രവര്‍ത്തനങ്ങളും സമൂഹനന്മക്കായിട്ടാവണമെന്നും വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാനായി നിയോഗിതനായ വിന്‍സന്റ് ബോസ് മാത്യു ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മലയാളികളില്‍ ഏറ്റവുമധികം പോസിറ്റീവ് എനര്‍ജി ലഭിക്കുന്നത് വെസ്റ്റേണ്‍ റീജിയനില്‍ നിന്നാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് പറഞ്ഞു. പുതിയ ഫോമാ പ്രസിഡന്റിനെ പോള്‍ ജോണ്‍ (റോഷന്‍) പരിചയപ്പെടുത്തി.

എഴുപത്തി ആറ് മലയാളീ സംഘടനകളുമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഫോമാ എന്ന വലിയ സംഘടയിലേക്ക് ഈ വര്‍ഷം കൂടുതല്‍ അസോസിയേഷനുകള്‍ അംഗത്വമെടുക്കാനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടന്ന് ഫോമാ ജനറല്‍ സെക്രെട്ടറി ഉണ്ണി കൃഷ്ണന്‍ പറഞ്ഞു. ഫോമായുടെ ഇന്നത്തെ വളര്‍ച്ചയുടെ നാരായ വേരും നട്ടെല്ലും വെസ്റ്റേണ്‍ റീജിയന്‍ ആണെന്ന് ഫോമാ ട്രഷറര്‍ തോമസ് റ്റി ഉമ്മന്‍ എടുത്തുപറഞ്ഞു. വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

രശ്മി നായര്‍ വെസ്റ്റേണ്‍ റീജിയന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം അറിയിച്ചു. ഡാനീഷും മകളും കൂടി ആലപിച്ച കസ്തൂരി എന്ന ഗാനവും, അലീന ജോസ് ആലപിച്ച അനുരാഗ വിലോചനനായി എന്ന ഗാനവും, അനാമികയും ടീമും പാടിയ ലോകം മുഴുവന്‍ സുഖം പകരാനായി എന്ന ഗാനവും മധുരതരമായി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പൂര്‍ണശ്രീ ഹരിദാസിനെ സജിത്ത് തൈവളപ്പില്‍ സ്വാഗതം ചെയ്തു. ഗായിക പൂര്‍ണശ്രീ ഹരിദാസിനോടൊപ്പം, റീജിയനില്‍ നിന്നുള്ള മികച്ച കലാപ്രതിഭകളുടെ സംഗീതവിരുന്നും, നൃത്യനൃത്തങ്ങളും ചടങ്ങിന് മോടി കൂട്ടി. ഫോമാ വെസ്റ്റേണ്‍ റീജിയന്‍ കമ്മിറ്റിയംഗങ്ങളെയും, വുമണ്‍സ് ഫോറം കമ്മിറ്റി അംഗങ്ങളെയും പരിചയപ്പെടുത്തുന്ന പ്രസന്റേഷന്‍ പുതുമയുള്ള അനുഭവമായി. പ്രയാണം 2021 എന്ന പരിപാടിയുടെ വമ്പിച്ച വിജയത്തിനായി ആദ്യന്തം നേതൃത്വം കൊടുത്തത് രശ്മി മേനോനും, രേഷ്മ നാരായണസ്വാമിയും ആയിരുന്നു. സാജന്‍ മൂലേപ്ലാക്കല്‍ നേതൃത്വം കൊടുത്ത സോഷ്യയ മീഡിയ ഡയറക്ടറേറ്റ് കമ്മിറ്റി എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി. ഫോമാ നാഷണല്‍ കമ്മിറ്റിയംഗങ്ങളായ ജോസഫ് ഔസോ സ്വാഗതവും, ഹൃദ്യമായ നന്ദിപ്രമേയം അവതരിപ്പിച്ച ഡോ.പ്രിന്‍സ് നെച്ചിക്കാട്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

വാര്‍ത്തയും ഫോട്ടോയും : ടി.ഉണ്ണികൃഷ്ണന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented