-
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയനും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്ന് മീറ്റ് ആന്‍ഡ് ഗ്രീറ്റ് യോഗം ചേര്‍ന്നു. മിഡ് അറ്റ്‌ലാന്റിക് റീജിയണിലെ വിവിധ സംഘടനകളില്‍ നിന്നും നേതാക്കന്മാര്‍ ഫോമാ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. കമ്മിറ്റിയോടൊത്ത് ശക്തമായി പ്രവര്‍ത്തിക്കുമെന്ന് ഏവരും ഒറ്റകെട്ടായി ഉറപ്പു നല്‍കി.
ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.
മിഡ് അറ്റലാന്റിക് റീജിയണ്‍ ആര്‍വിപി ബൈജു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ശ്രീദേവി അജിത്ത് കുമാറിന്റെ സ്വാഗത ഗാനത്തോട് കൂടെ ആരംഭിച്ചു. ബൈജു വര്‍ഗീസ് മിഡ് അറ്റ്‌ലാന്റിക് റീജിയണിലെ വിവിധ അസോസിയേഷന്‍ ഭാരവാഹികളെയും നേതാക്കളെയും ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും സ്വാഗതം ചെയ്തു. 2020-2022 റീജിയണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അസോസിയേഷനുകളുടെയും സഹായവും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഫോമാ പ്രസിഡന്റ് ഇതേ റീജിയനില്‍ നിന്നുള്ള ആളായത് കൊണ്ട് റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ നടക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. മുന്‍ ആര്‍വിപി ബോബി തോമസ് റീജിയന്റെ 2018-2020 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും നല്‍കിയ സഹകരണങ്ങള്‍ക്കു നന്ദി അറിയിച്ചു.
അനു സ്‌കറിയ, മനോജ് വര്‍ഗ്ഗീസ് (ഫോമാ നാഷണല്‍ കമ്മിറ്റി), രാജു വര്‍ഗ്ഗീസ് (ഫോമാ കംപ്ലയന്‍സ് കമ്മിറ്റി ചെയര്‍മാന്‍) യോഹന്നാന്‍ ശങ്കരത്തില്‍ (ഫോമാ ജുഡീഷ്യല്‍ വൈസ് ചെയര്‍മാന്‍),മുന്‍ ആര്‍ വി പി യും ഫോമ 2016 -2018 ലെ സെക്രട്ടറി ജിബി തോമസ് , മുന്‍ ആര്‍ വി പി സാബു സ്‌കറിയ , മുന്‍ നാഷണല്‍ കമ്മിറ്റി മെംബര്‍മാരായ ചെറിയാന്‍ കോശി, സണ്ണി എബ്രഹാം, മുന്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി മത്തായി വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ദീപ്തി നായര്‍ (കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി - കാന്‍ജ്), സിറിയക് കുരിയന്‍, ജിയോ ജോസഫ് (കേരള സമാജം ഓഫ് നോര്‍ത്ത് ജേഴ്‌സി - കെഎസ്എന്‍ജെ) ഷാലു പുന്നൂസ്, ബിനു ജോസഫ് (മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ (എംഎപി), രാജു വര്ഗീസ്, സ്റ്റാന്‍ലി ജോണ്‍ (സൗത്ത് ജേഴ്‌സി മലയാളി അസോസിയേഷന്‍), ജെയ്മോള്‍ ശ്രീധര്‍ (2018-2020 ഫോമാ വുമണ്‍സ് ഫോറം മെംബര്‍, കല പ്രസിഡന്റ്), അജിത് ചാണ്ടി, മധു (ഡെലവെയര്‍ മലയാളി അസോസിയേഷന്‍-ഡെല്‍മ) എന്നിവര്‍ ഭാവി പരിപാടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി സംസാരിച്ചു. നാഷണല്‍ കമ്മിറ്റി മെംബര്‍ അനു സ്‌കറിയ നന്ദി പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ടി.ഉണ്ണികൃഷ്ണന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..