ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും, ഇംഗ്ലീഷില്‍ എഴുതുന്ന അമേരിക്കന്‍ മലയാളി യുവഎഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുവാന്‍ ഫൊക്കാനാ ടുഡേ അവസരം ഒരുക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അറിയിച്ചു. ഫൊക്കാന മൂന്ന് മാസങ്ങള്‍ കൂടുമ്പോള്‍ പുറത്തിറക്കുന്ന ഫൊക്കാനാ ടുഡേ മുഖപത്രത്തില്‍ സപ്ലിമെന്റ് പേജുകള്‍ മാറ്റിവച്ചാണ് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും, യുവഎഴുത്തുകാര്‍ക്കുമായി ഫൊക്കാനാ അവസരമൊരുക്കുന്നത്. മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ള മുതല്‍ പുതുതലമുറയിലെ സുഭാഷ് ചന്ദ്രന്‍ വരെ ഫൊക്കാനയുടെ ആദരവുകള്‍ സ്വീകരിച്ച എഴുത്തുകാരാണ്. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഫൊക്കാനയുടെ സ്‌നേഹം സ്വീകരിച്ചവരാണ്. രണ്ട് വര്‍ഷങ്ങളിലായി പ്രസിദ്ധീകരിക്കുന്ന സാഹിത്യരചനകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവ ഫൊക്കാനാ സുവനീറിലും ഉള്‍പ്പെടുത്തും. അങ്ങനെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും യുവതലമുറയിലെ എഴുത്തുകാര്‍ക്കും ഫൊക്കാനയുടെ ആദരവ് നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.
ഇനിയും പുറത്തിറങ്ങുന്ന ഫൊക്കാനാ ടുഡേയിലേക്ക് സാഹിത്യ സംബന്ധമായ രചനകള്‍ varughese61@gmail.com / bethel2488@gmail.com അയക്കാവുന്നതാണ്. രചനകള്‍ക്കൊപ്പം എഴുത്തുകാരുടെ ഫോട്ടോയും അറ്റാച്ച് ചെയ്യേണ്ടതാണ്.
വാര്‍ത്ത അയച്ചത് : ബിജു കൊട്ടാരക്കര
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..