ന്യൂജേഴ്സി: 2020 സ്‌പെറ്റംബര്‍ 9 നു നടത്താന്‍ തീരുമാനിച്ചിരുന്ന ഫൊക്കാനയുടെ 2020-2022 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്താന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച തെരഞ്ഞെടുപ്പ് തിയതിയില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നും ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പ്രമേയം പാസാക്കിയതായി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ് അറിയിച്ചു.
തെരഞ്ഞെടുപ്പ് മാറ്റിയതായി അറിയിച്ചുകൊണ്ട് വന്ന പത്ര വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ചെയര്‍മാന്‍ അറിയിച്ചു. ഭരണഘടനാ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുവാനുള്ള അധികാരം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കേ, തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് അധികാരമില്ല.ബോര്‍ഡിന്റെ വിവേചനധികാരത്തില്‍ വരുന്ന കാര്യങ്ങളില്‍ എക്‌സിക്യൂട്ടീവിന് കൈകടത്താന്‍ പാടുള്ളതല്ല. അത്തരം തീരുമാനം എക്‌സിക്യൂട്ടീവ് കമ്മിറ്റി കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കുന്നതല്ലെന്നും ബോര്‍ഡ് വിലയിരുത്തി.
ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് അംഗങ്ങളുടെ സുരക്ഷയും സര്‍ക്കാര്‍ മാനദണ്ഡങ്ങളും കണക്കിലെടുത്ത് അടുത്ത ജനറല്‍ ബോഡി മീറ്റിംഗ് വെര്‍ച്ച്വല്‍ മീറ്റിംഗ് ആയി നടത്തുകയും തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനത്തിലൂടെ നടത്താനും തീരുമാനിച്ചു.
തിരഞ്ഞെടുക്കപ്പെട്ട രണ്ടു വര്‍ഷത്തെ കാലാവധി 2020 ജൂണ്‍ 30 നു അവസാനിക്കുമെന്നിരിക്കെ, അധികാരപരിധിക്കപ്പുറം നിന്നുകൊണ്ട് 2021 ജൂലൈ 31 വരെ അധികാരത്തില്‍ തുടരുമെന്ന് പ്രഖ്യാപിച്ചതും വഴി ടോമി വ്യക്തമായ ഭരണഘടനലംഘനാമാണ് നടത്തിയെന്നും പ്രമേയത്തില്‍ പറയുന്നു.ഫൊക്കാനയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഫൊക്കാന ഇലക്ഷന്‍ കമ്മിറ്റിയുടെ പേജ് മാധവന്‍ നായര്‍ എടുത്തുമാറ്റിയതാണ് മറ്റൊരു വീഴ്ച്ച എന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു..
തിരഞ്ഞെടുപ്പും കണ്‍വെന്‍ഷനും സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളില്‍ സമവായങ്ങള്‍ കൊണ്ടുവരാനായി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബിനെ യോഗം ചുമതലപ്പെടുത്തി.
ബോര്‍ഡ് മെംബര്‍മാരായ ഫിലിപ്പോസ് ഫിലിപ്പ്, ഡോ.മാത്യു വര്‍ഗീസ്, ബെന്‍ പോള്‍ എന്നിവരാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബോര്‍ഡ് മെംബര്‍മാരായ വിനോദ് കെയാര്‍കെ, കുര്യന്‍ പ്രക്കാനം, ജോണ്‍ പി. ജോണ്‍, ബെന്‍പോള്‍,.മാത്യു വര്‍ഗീസ്, അലോഷ് അലക്‌സ്, ഫിലിപ്പോസ് ഫിലിപ്പ്, എന്നിവരും എക്സ് ഒഫീഷ്യയോ മെംബര്‍മാരായ പ്രസിഡന്റ് മാധവന്‍ ബി. നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവരും മീറ്റിംഗില്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത് : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..