ഫൊക്കാന മാധ്യമ പുരസ്‌കാരം സമ്മാനിച്ചു


.

ഫ്ളോറിഡ: ഫൊക്കാനയുടെ ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ കേരളാ ടൈംസ് ചീഫ് എഡിറ്ററും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ഫ്രാന്‍സിസ് തടത്തിലിനും (ഓണ്‍ലൈന്‍/പ്രിന്റ്), മുതിര്‍ന്ന ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായ ജോസ് കാടാപുറത്തിനും (വിഷ്വല്‍ മീഡിയാ) ജോണ്‍ ബ്രിട്ടാസ് എം.പി ഫൊക്കാന ബാങ്ക്വറ്റില്‍ വച്ച് സമ്മാനിച്ചു.

സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഫ്രാന്‍സിസ് തടത്തില്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്.

ഫ്രാന്‍സിസ് തടത്തിലിന് ഇത് രണ്ടാം തവണയാണ് ഫൊക്കാന അവാര്‍ഡ്. 2018 ലും മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം നേടിയിരുന്നു.

ഇത്തവണത്തെ ഫൊക്കാനയുടെ സാഹിത്യ വിഭാഗത്തില്‍ മികച്ച ജീവിതാനുഭവ കുറുപ്പുകള്‍ക്കുള്ള (നാലാം തൂണിനപ്പുറം) പുരസ്‌കാരവും ഫ്രാന്‍സിസ് തടത്തിലാണ്.

കേരളത്തിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പ്രഥമ പുഴങ്കര ബാലനാരായണന്‍ എന്‍ഡോവ്മെന്റ് പുരസ്‌കാരം നേടിയ അദ്ദേഹം അമേരിക്കയില്‍ എത്തിയ ശേഷംനിരവധി പുരസ്‌ക്കാരങ്ങള്‍ നേടി. ഐ.പി.സി.എന്‍. എയുടെ 2019 ലെ അമേരിക്കയിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം, 2021ല്‍ വേള്‍ഡ് മലയാളി കൗണ്‍സിലി (ഡബ്ല്യൂ.എം.സി) ന്റെ മാധ്യമ പുരസ്‌കാരം നേടിയിട്ടുണ്ട്.

ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറില്‍ താമസിക്കുന്ന ഫ്രാന്‍സിസ് കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ്. കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നു വിരമിച്ച പരേതനായ പ്രൊഫ. ടി.കെ. മാണിയുടെയും എലിസബത്ത് മാണിയുടെയും മകനാണ്. ഭാര്യ നെസി ന്യൂജേഴ്സി ലിവിങ്സ്റ്റണിലെ സെന്റ് ബര്‍ണബാസ് മെഡിക്കല്‍ സെന്ററില്‍ ഹോസ്പിറ്റലിസ്റ്റ് നേഴ്സ് പ്രാക്ടീഷണര്‍ ആയി ജോലി ചെയ്യുന്നു. മക്കള്‍ : ഐറീന്‍ എലിസബത്ത് തടത്തില്‍ , ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.

കൈരളി ടി. വി.യിലൂടെ ഫൊക്കാനയുടെ നിരവധി പരിപാടികള്‍ ലോകം മുഴുവനുമുള്ള പ്രേക്ഷകരില്‍ എത്തിച്ച ജോസ് കാടാപ്പുറം സംസ്ഥാന സര്‍ക്കാരുമായി ഫൊക്കാനയ്ക്കുള്ള ബന്ധം ഊഷ്മളമാകുവാന്‍ ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. 2000 ല്‍ അമേരിക്കയിലെത്തിയ ജോസ് മാധ്യമ രംഗവുമായി ബന്ധപ്പെട്ട് നിരവധി പുരസ്‌കാരങ്ങള്‍ നേടി. കൈരളി ടിവി യുഎസ്എയുടെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തിക്കുന്നു. 'അക്കര കാഴ്ചകള്‍' എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയുടെയും മറ്റ് നിരവധി ഹിറ്റ് ഷോകളുടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. ജനപ്രിയ പ്രോഗ്രാമുകളായ യുഎസ്എ പ്രതിവാര വാര്‍ത്തകളും കൈരളി ടിവിയില്‍ അമേരിക്കന്‍ ഫോക്കസും കൈകാര്യം ചെയ്തു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍ട്ടിഫൈഡ് പ്രസ് ഐഡിയുള്ള ചുരുക്കം ചില മലയാളി മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ജോസ്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരളാ സെന്റര്‍ മീഡിയ അവാര്‍ഡ് പോലെ അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായ അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു. ഭാര്യ: ജെസി (നേഴ്സ് ) മക്കള്‍: ക്രിസ്റ്റി , സാറ.

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍

Content Highlights: fokana media award

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented