
.
തിരുവനന്തപുരം: മലയാള ഭാഷയെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള മലയാള മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഫൊക്കാനയുടെ പങ്കാളിത്തമുണ്ടാവണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അഭിപ്രായപ്പെട്ടു. അറുപതില്‍ പരം രാജ്യങ്ങളില്‍ നിലവില്‍ മലയാളം മിഷന് ചാപ്റ്റര്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കയാണ്. ഒരു ചാപ്റ്ററിന്റെ പ്രവര്‍ത്തനം ഫൊക്കാന ഏറ്റെടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഫൊക്കാന കണ്‍വെന്‍ഷന്റെ ഭാഗമായി മലയാള ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാര സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലയാള ഭാഷയെ സംരക്ഷിക്കുന്നതിനും സംസ്കാരം അടുത്ത തലമുറയ്ക്കായി കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അഭിനന്ദനീയമാണ്.
കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.വി.പി.മഹാദേവന് പിള്ള മുഖ്യപ്രഭാഷണം നടത്തി. ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷപ്രസംഗം നടത്തി. മന്ത്രി സജി ചെറിയാനില്‍ നിന്നും അവാര്‍ഡ് ജേതാക്കള്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പി.അരുണ്‍ മോഹന്റെ കൊച്ചി രാജ്യത്തെ ലിഖിതങ്ങളും ചരിത്രപരവും ഭാഷാപരവുമായ പഠനത്തിനാണ് 2019 ലെ അവാര്‍ഡ്. കെ മഞ്ജുവിന്റെ ഘടനാവാദാനന്തരമായ പഠനത്തിനാണ് 20 ലെ അവാര്‍ഡ്. അമ്പതിനായിരം രൂപയും പ്രശംസാ പത്രവുമാണ് പുരസ്കാരം.
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.വി.പി മഹാദേവന് പിള്ള മുഖ്യപ്രഭാഷണം നടത്തി. ഡോ.ടി പവിത്രന്, ഡോ.കെ എം അനില്‍ എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.
ദേശമംഗലം രാമകൃഷ്ണന്, ഡോ കെ എസ് രവികുമാര്‍ എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹമായ പ്രബന്ധങ്ങളെ അവലോകനം ചെയ്ത് സംസാരിച്ചു. വിധികര്‍ത്താക്കളെ ആദരിക്കല്‍ ചടങ്ങില്‍ ഡോ.കെ എസ് നസീബ്, ഡോ.കെ എസ് അനില്‍കുമാര്‍, ഗോപിനാഥ് മുതുകാട്, ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ്, ഫൊക്കാന ഇന്റര്‍നാഷണല്‍ കോ-ഓഡിനേറ്റര്‍ പോള്‍ കറുകപ്പള്ളി, നാഷണല്‍ കമ്മിറ്റി അംഗം ഗീത ജോര്‍ജ്, ഫൊക്കാന മുന്‍ അധ്യക്ഷന്‍ മാധവന് ബി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..