.
തിരുവനന്തപുരം: ഫൊക്കാന കേരളാ കണ്വെന്ഷന് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ കര്ട്ടന് റൈസര്‍. കണ്വെന്ഷന് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 10.30 ന് കിന്‍ഫ്രാ പാര്ക്കിന് മുന്നില്‍ നിന്നും നഗരത്തിലേക്ക് മാജിക് പ്ലാനറ്റിലെ മജീഷ്യന്മാര് കണ്കെട്ടി ബൈക്ക് റൈസിംഗ് നടത്തി. മുഹമ്മദ് ലസാനു, അശ്വിന് വിതുര എന്നിവരാണ് കണ്ണുകെട്ടി ബൈക്ക് റൈസിംഗ് നടത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ ഐ പി എസ് പരിപാടിയുടെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മാജിക്കിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനായി ചെയ്യുന്ന സേവനങ്ങള്‍ അതി മഹത്വരമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. കഴക്കൂട്ടം ഫിലിം ആന്റ് വീഡിയോപാര്ക്ക് ചെയര്മാന് ജോര്ജുട്ടി ആഗസ്റ്റി ഫ്ളാഗ് ഓഫ് ചെയ്തു. ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ഫൊക്കാന ഇന്റര്‍നാഷണല്‍ കോ-ഓഡിനേറ്റര്‍ പോള്‍ കറുകപ്പള്ളി, തോമസ് തോമസ്, ബിജു കൊട്ടാരക്കര, ലീലാ മരോട്ട്, ഫിലിപ്പോസ് ഫിലിപ്പ്, ചാക്കോ കുര്യന് തുടങ്ങിയ ഫൊക്കാന ഭാരവാഹികള്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് സമര്‍പ്പിച്ചിരിക്കുന്നത്.
Content Highlights: fokana kerala convention
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..