.
ഒര്‍ലാന്‍ഡോ: പ്രവാസികള്‍ ഇല്ലെങ്കില്‍ കേരളമില്ലന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എം.പി. ഫൊക്കാനയുടെ പത്തൊന്‍പതാമത് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം രാഷ്ട്രീയമായി പോലും നിലനില്ക്കുന്നതിന്റെ കാരണം പ്രവാസികളാണ്. അമ്യത്വാ സെന്‍ പറഞ്ഞതു പോലെ 'ലോകത്തിന്റെ നെറുകയില്‍ സ്ഥാനം പിടിക്കുന്ന ഒരു കൊച്ചു ഭൂമി അതാണ് കേരളം'. സമ്പന്ന രാഷ്ട്രങ്ങളെക്കാള്‍ വരുമാനം വളരെ കുറവാണെങ്കില്‍ പോലും സാമൂഹ്യ സൂചനങ്ങളുടെ കാര്യത്തില്‍ ലോകത്തിന്റെ നെറുകയില്‍ തന്നെയാണ് കേരളം.
കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി എംപിയാണ് ഭദ്രദീപം കൊളുത്തിക്കൊണ്ട് കണ്വെന്ഷന് ഉദഘാടനം ചെയ്തത്.
കണ്വെന്ഷന് നഗരിയായ മാറിയമ്മ പിള്ള നഗരിയെ കോരിത്തരിപ്പിച്ചുകൊണ്ടുള്ള വാദ്യമേളങ്ങളും, പുലികളിയും, മലയാളി മങ്കമാരുടെ തലപ്പൊലിയുടെ അകമ്പടിയോടെ കേരള തനിമയാര്‍ന്ന ഘോഷയാത്രയായിട്ടാണ് മുഖ്യാതിഥികളെ പ്രധാന വേദിയിലേക്ക് ആനയിച്ചപ്പോള്‍ ഫൊക്കാനയുടെ ചരിത്രത്തിലേക്ക് പത്തൊന്‍പതാമത് കണ്‍വെന്‍ഷനും സ്ഥാനം പിടിക്കുകയായിരുന്നു.
ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക പ്രശസ്ത മന്ത്രികനും മോട്ടിവേഷനല്‍ സ്പീക്കറും ചാരിറ്റി പ്രവര്‍ത്തകനുമായ പ്രൊഫ.മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ.ഡേവിസ് ചിറമേല്‍, മുന്‍ എംഎല്.എ മാരായ വര്‍ക്കല കഹാര്‍, വി.പി. സചീന്ദ്രന്‍, ന്യൂയോര്‍ക്കിലെ റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, ജോജി തോമസ്, ബിജു ജോണ്‍, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ഡോ.കലാ ഷഹി, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സജി പോത്തന്, ഡോ.മാമ്മന്‍ സി. ജേക്കബ് മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ടി.എസ് ചാക്കോ, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഫൊക്കാനയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന മികവ് കണ്‍വെന്‍ഷന്റെ ഉദ്ഘാടന ചടങ്ങില്‍ നിഴലിച്ചു നിന്നു. കുറ്റമറ്റ രീതിയിലാണ് ഓരോ പ്രവര്‍ത്തനവും മുന്നോട്ട് പോകുന്നത്. .പ്രസിഡന്റ് ജോര്‍ജി വര്‍ഗീസും സെക്രട്ടറി സജിമോന്‍ ആന്റണിയും ഓടിനടന്ന് ഓരോ പ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നത് കാണാമായിരുന്നു. കേരള നിയമസഭാ കൂടുന്നതിനാല്‍ മുഖ്യമന്ത്രി അടക്കം പല മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും കണ്‍വെന്‍ഷനില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. മൂന്ന് ദിവസങ്ങളായി നടക്കുന്ന കണ്‍വെന്‍ഷനില്‍ ധാരാളം പ്രശസ്ത വ്യക്തികള്‍ പങ്കെടുത്തു സംസാരിക്കും.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..