.
ന്യൂയോര്‍ക്ക്: ജൂലൈ ജൂലൈ 7 മുതല്‍ 10 വരെ ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ നടക്കുന്ന അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ കേരളാ രാഷ്ട്രീയത്തിലെ നിറസാന്നിധ്യവും കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ. മാണി എം.പി യും അദ്ദേഹത്തിന്റെ ഭാര്യ നിഷാ ജോസ് കെ മാണിയും പങ്കെടുക്കുന്നു.
സാമൂഹ്യ പ്രവര്‍ത്തകയായ നിഷ ജോസ് കെ മാണിയാണ് ''സാജ് മിസ് ഫൊക്കാന 2022 ''ബ്യൂട്ടി പേജന്റിന്റെ പ്രധാന ജഡ്ജ് ആയാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. എറണാകുളം സെയിന്റ് തെരേസാസ് കോളേജിലെ മിസ് സെയിന്റ് തെരേസാസ് ആയി തിരഞ്ഞെടുത്തിട്ടുള്ള അവര്‍ നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയി എന്നതിനേക്കാള്‍ ഉപരി സ്ത്രീശാക്തീകരണത്തിന്റെയും പൊതുജനസേവനത്തിന്റെയും മുഖ മുദ്ര കൂടിയാണ്.
ഫൊക്കാന കണ്‍വെന്‍ഷനിലെ ശ്രദ്ധാകേന്ദ്രമായ സൗന്ദര്യ മത്സരം, ''സാജ് മിസ് ഫൊക്കാന 2022 ''ബ്യൂട്ടി പേജന്റ് ജൂലൈ 9 ന് കണ്‍വെന്‍ഷന്റെ പ്രധാന വേദിയായ മറിയാമ്മ പിള്ള നഗറില്‍ നടക്കും. വളരെ ചിട്ടയോടെ നടത്തുന്ന മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഏറെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ' സാജ് മിസ് ഫൊക്കാന 2022' ബ്യൂട്ടി പേജന്റ് കോര്‍ഡിനേറ്ററും ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണുമായ ഡോ.കല ഷഹി അറിയിച്ചു.
ഫ്ളോറിഡയില്‍ നിന്നുള്ള വിമന്‍സ് ഫോറം നേതാവ് സുനിത ഫ്ളവര്ഹില് ആണ് സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. ലത പോള്‍ കറുകപ്പള്ളില്‍, ഷീല ജോര്‍ജി വര്‍ഗീസ്, ഷീന സജിമോന്‍, ബെറ്റ്സി സണ്ണി മറ്റമന, സുനു പ്രവീണ്‍ തോമസ്, അമ്പിളി ജോസഫ് എന്നിവര്‍ കോ-ചെയര്‍മാരുമാണ്.
ഫൊക്കാന കണ്‍വെന്‍ഷനിലേക്ക് ജോസ് കെ മാണി എം.പിയെയും നിഷ ജോസ് കെ മാണിയെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ ജോര്‍ജി വര്‍ഗീസും സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷര്‍ സണ്ണി മറ്റമന, കണ്വെന്ഷന് ചെയര്മാന് ചാക്കോ കുര്യന് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..