.
ജൂലൈ ഏഴ് മുതല്‍ പത്ത് വരെ ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെച്ച് നടത്തപ്പെടുന്ന ഫൊക്കാന കണ്‍വെന്‍ഷനിലെ ചിരിയരങ്ങിന്റെ ചെയര്‍മാനായി സാഹിത്യകാരന് രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് അറിയിച്ചു.
ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യുവുമാണ് കോഡിനേര്മാര്. 1994 ല്‍ കാനഡാ ടൊറന്‍ഡോ കണ്‍വെന്‍ഷനില്‍ അരങ്ങേറിയ പ്രഥമ ഫൊക്കാന ചിരിയരങ്ങ് മുതല്‍ 2006 ലെ ഫ്ളോറിഡാ കണ്വെന്ഷന് വരെ തുടര്‍ച്ചയായി ചിരിയരങ്ങിന്റെ സാരഥ്യം വഹിച്ചിരുന്നത് രാജു മൈലപ്രയാണ്.
നിരവധി സാഹിത്യ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള രാജു മൈലപ്ര, തന്റെ ഹാസ്യ ലേഖനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഫൊക്കാന കണ്‍വെന്‍ഷനുകളില്‍ അനേകം ആളുകളെ ആകര്‍ഷിക്കുന്ന ചിരിയരങ്ങ് വേദിയിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം എത്തുന്ന രാജു മൈലപ്രയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..