.
ഫ്ളോറിഡ: ജൂലൈ എഴുമുതല്‍ 10 വരെ ഒര്‍ലാന്റോയിലെ ഡിസ്നി വേള്‍ഡ് ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടല്ലില് നടക്കുന്ന ഫൊക്കാനയുടെ 19 മത് അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനോടനുബന്ധിച്ച് വാര്‍ത്തകള്‍ വിവിധ പത്രമാധ്യമങ്ങളിലൂടെ ലോക മലയാളികള്‍ക്കിടയില്‍ എത്തിക്കുന്നതിനായി മീഡിയാ റിലേഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ഫൊക്കാന ജന.സെക്രട്ടറി സജിമോന്‍ ആന്റണി കോ ഓഡിനേറ്ററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടി.വി. യു.എസ്.എ എഡിറ്ററും ഡയറക്ടറുമായ ജോസ് കടപ്പുറം ചെയര്‍മാനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തില്‍ മോഡറേറ്ററുമായ മീഡിയാ റിലേഷന്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഫൊക്കാനയുടെ നിരവധിയായ വാര്‍ത്തകള്‍ വര്‍ഷങ്ങളായി മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന് (ന്യൂയോര്‍ക്ക്), ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഇലക്ട് ) സുനില്‍ ട്രൈസ്റ്റാര്‍ (ന്യൂജേഴ്സി), പെന്‍സില്‍വാനിയയിലെ ഏഷ്യാനെറ്റ് പ്രതിനിധി വിന്‍സെന്റ് ഇമ്മാനുവല്‍ എന്നിവിരടങ്ങുന്നതാണ് മീഡിയാ റിലേഷന്‍ കമ്മിറ്റി അംഗങ്ങള്‍.
ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കുന്ന മാധ്യമ സെമിനാറിന്റെ നടത്തിപ്പ് ചുമതലയും മീഡിയ റിലേഷന്‍ കമ്മിറ്റിക്കാണ്. കൈരളി ടി.വി. മാനേജിങ്ങ് ഡയറക്ടറും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ് ആണ് മാധ്യമ സെമിനാറിലെ മുഖ്യാതിഥി. ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ദീപിക ഡല്‍ഹി ബ്യുറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായ ജോര്‍ജ് കള്ളിവയലില്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇ മലയാളി എഡിറ്ററുമായ ജോര്‍ജ് ജോസഫ്, കേരള ടൈംസ് ഡെപ്യൂട്ടി എഡിറ്ററും ഫൊക്കാന അഡിഷണല്‍ അസോസിയേറ്റ് ട്രഷററുമായ ബിജു ജോണ്‍ കൊട്ടാരക്കര, ഏഷ്യാനെറ്റ് യു.എസ്.എ ചീഫ് റിപ്പോര്‍ട്ടര്‍ ഡോ.കൃഷണ കിഷോര്‍, 24 ന്യൂസ് അമേരിക്ക ന്യൂസ് ഹെഡ് മധു കൊട്ടരക്കര. തുടങ്ങിയ നിരവധി മാധ്യമ പ്രവര്‍ത്തകരും കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ- സാംസ്കാരിക- സാഹിത്യ രംഗത്തെ പ്രമുഖരും സെമിനാറില്‍ പങ്കെടുക്കും.
ഫൊക്കാനയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ ഇതിനകം തന്നെ വിവിധ മാധ്യമങ്ങളിലൂടെ മലയാളികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാലുമാസമായി ഫ്രാന്‍സിസ് തടത്തിലിന്റെ നേതൃത്വത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. ഇനിയും നിരവധി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ചുമതലകളുമായി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മീഡിയ റിലേഷന്‍സ് മോഡറേറ്റര്കൂടിയായ ഫ്രാന്‍സിസ് തടത്തില്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..