.
ഫ്ളോറിഡ: ഫൊക്കാന ഒര്‍ലാന്റോ കണ്‍വെന്‍ഷന്റെ അവസാന ദിനമായ ജൂലായ് 10 ന് കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ക്കായി ഏകദിന കപ്പല്‍ വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നതായി ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായാണ് കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രതിനിധികള്‍ക്കായി ക്രൂസ് യാത്ര സംഘടിപ്പിക്കുന്നത്.
കാസിനോസി ക്രൂയിസ് ആയതിനാല്‍ ഗെയിം നിയമപ്രകാരം 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ യാത്രയില്‍ പങ്കെടുക്കാനായി അനുമതി ലഭിക്കുകയുള്ളു. യാത്രയ്ക്കായി ഒര്‍ലാന്‍ഡോയില്‍ നിന്ന് സീപോര്‍ട്ടിലേക്കുള്ള ബസ് യാത്രക്കായി 50 ഡോളര്‍ ആണ്‍ ഒരാളില്‍ നിന്നും ഈടാക്കുക. താമസം ആവശ്യമുള്ളവര്‍ക്ക് ഹോട്ടല്‍ നിരക്കടക്കം നല്‍കേണ്ടിവരും. ഹോട്ടലില്‍ ബുക്ക് ചെയ്യണമെങ്കില്‍ 140 ഡോളര്‍ ആണ് നിരക്ക്. ഒരാള്‍ക്ക് 20 ഡോളര്‍ വീതമാണ് ക്രൂയിസ് യാത്രയ്ക്ക് നല്‍കേണ്ട ടിക്കറ്റ് നിരക്ക്. മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും വണ്‍ഡേ ക്രൂസ് യാത്രയില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളു. കപ്പല്‍ യാത്രയും അനുബന്ധ ചെലവുകള്‍ക്കുമുള്ള തുക zelle ആയും ഫൊക്കാന അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്. FokanaOrlandoConvention@gmail.comഎന്ന ഇമെയില്‍ വിലാസത്തില്‍ zelle വഴി പണമയയ്ക്കാവുന്നതാണ്.
ഒര്‍ലാന്‍ഡോയിലെ കണ്‍വെന്‍ഷന്റെ അവസാന ദിനമായ ജൂലൈ 10 നു രാവിലെ ക്രൂയിസില്‍ പങ്കെടുക്കാന്‍ ബുക്ക് ചെയ്തിട്ടുള്ള പ്രതിനിധികള്‍ക്കുള്ള ബസ് കണ്‍വെന്‍ഷന്‍ വേദിയായ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 12 മണിക്കാണ് കപ്പല്‍ പുറപ്പെടുക.
ഫ്ളോറിഡ ഒരു വിനോദസഞ്ചാര മേഖലയായതിനാല്‍ കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ക്ക് ആകര്‍ഷകമായ പാക്കേജാണ് ഫൊക്കാന അവതരിപ്പിക്കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചാക്കോ കുര്യന്‍ തുടങ്ങിയവര്‍ അറിയിച്ചു.
കൂടുതല്‍ വിവിരങ്ങള്‍ക്ക് :
ലിന്‍ഡോ ജോളി : (386) 3071060
അരുണ്‍ ചാക്കോ : (813) 7281686
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
Content Highlights: FOKANA CONVENTION
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..