പി.ടി.തോമസ്
ന്യൂജേഴ്സി: കേരള രാഷ്ട്രീയത്തിലെ വിട്ടുവീഴ്ചയില്ലത്ത നിലപാടുകകളില്‍ കര്‍ക്കശക്കാരനായിരുന്ന പി.ടി.തോമസ് എം.എല്‍.എയുടെ വിയോഗം കേരളത്തിലെ മാത്രമല്ല, ലോക മലയാളികളുടെ തീരാ നഷ്ടമാണെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അനുസ്മരിച്ചു. നിലപാടുകളുടെ രാജകുമാരന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന പി.ടി. തോമസ് സ്വന്തം വ്യക്തിത്വ മഹിമകൊണ്ട് ജനഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനം നേടിയ വ്യക്തിയാണ്.
ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന എന്നിവരും ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, വിമന്‍സ് ഫോറം പ്രസിഡന്റ് ഡോ.കല ഷഹി, അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി സജി പോത്തന്‍, വൈസ് പ്രസിഡന്റ് ബെന്‍ പോള്‍, ഫ്‌ളോറിഡ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍ സന്തോഷ് എബ്രഹാം, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ പേട്രണ്‍ ഡോ.മാമ്മന്‍ സി. ജേക്കബ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോയി ചാക്കപ്പന്‍, കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായ വിന്‍സെന്റ് ഇമ്മാനുവല്‍, മത്തായി ചാക്കോ, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, ഫ്‌ളോറിഡ-കേരള കണ്‍വെന്‍ഷന്‍ മറ്റു ഭാരവാഹികളും പി.ടി. തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..