.
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2020, 2022 വര്‍ഷങ്ങളിലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ കണ്‍വന്‍ഷന്‍ ഇല്ലാതിരുന്നതിനാല്‍ അന്നത്തെ അവാര്‍ഡും ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. അതിനാലാണ് രണ്ട് അവാര്‍ഡുകള്‍. ഫൊക്കാനയുടെ 2020, 2022 വര്‍ഷങ്ങളിലെ അവാര്‍ഡുകളില്‍ ഓരോ വിഭാഗത്തിനും ഓരോ അവാര്‍ഡുകള്‍ വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സമഗ്ര സംഭാവനക്ക് പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ മാത്യു (ഹ്യൂസ്റ്റണ്‍) തിരഞ്ഞെടുക്കപ്പെട്ടു. നോവലിനുള്ള ഫൊക്കാന ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം നിര്‍മ്മലയുടെ 'മഞ്ഞില്‍ ഒരുവള്‍'; എം.പി ഷീലയുടെ 'മൂന്നാമൂഴം' എന്നിവ കരസ്ഥമാക്കി.
ചെറുകഥക്കുള്ള ഫൊക്കാന പത്മരാജന്‍ ചെറുകഥ പുരസ്‌കാരം ജീന രാജേഷിന്റെ 'അക്കല്‍ദാമയിലെ ശില്പി പറഞ്ഞ കഥ'യ്ക്കും ന്യുയോര്‍ക്കില്‍ നിന്നുള്ള ഉമയുടെ 'ഡാഫോഡില്‍സ് പൂക്കും കാലം' എന്നിവക്കും ലഭിച്ചു.
കവിതക്കുള്ള ഫൊക്കാന സുഗതകുമാരി പുരസ്‌കാരം ജെസിജെയുടെ (ജേക്കബ് ജോണ്‍) പരിഭ്രമത്തിന്റെ പാനപാത്രം; എല്‍സ നീലിമ മാത്യുവിന്റെ മലമുകളിലെ മരം ഒറ്റക്കാണ് എന്നിവ നേടി.
ഫൊക്കാന ജീവിതാനുഭവകുറിപ്പുകള്‍ പുരസ്‌കാരം കേരള ടൈംസ് ചീഫ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തിലിനും - ഷാഹിത റഫീക് എന്നിവര്‍ക്കാണ്. കോവിഡ് മഹാമാരി ആരംഭിക്കുന്നതിനു തോട്ടു മുന്‍പ് 2019 ഡിസംബറില്‍ കേരളത്തില്‍ വച്ച് പ്രകാശനം ചെയ്ത നാലാം തൂണിനപ്പുറം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. കേരള ബുക്ക്സ് സ്റ്റോഴ്‌സ് ആണ് പ്രസാധകര്‍. ഒരു പത്രപ്രവര്‍ത്തക ട്രെയിനിയുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനജീവിതത്തിലെ അനുഭവങ്ങള്‍ വരച്ചുകാട്ടുന്ന ജീവസുറ്റ ലേഖനങ്ങളായി ഇ-മലയാളി പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കിയതാണ് ഈ പുസ്തകം. കനവുകളുടെ ഒറ്റത്തുരുത്ത് എന്ന ജീവിതാനുഭവ കുറിപ്പുകള്‍ക്കാണ് ഷാഹിത റഫീക്കിന് പുരസ്‌കാരം. ആര്‍.കെ. പബ്ലിഷിംഗ് ആണ് പ്രസാധകര്‍.
ഓറഞ്ച്ബര്‍ഗിലെ സിറ്റാര്‍ റസ്റ്റോറന്റില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവാര്‍ഡ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ്, ചെയര്‍മാന്‍ ബെന്നി കുര്യന്‍ എന്നിവര്‍ ജേതാക്കളെ പ്രഖ്യാപിച്ചു. ഡോ.മഞ്ജു സാമുവേല്‍ ആണ് കമ്മിറ്റി കോ-ചെയര്‍. പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരനും കോളേജ് അധ്യാപകനുമായ പ്രൊഫ.കോശി തലയ്ക്കല്‍ അധ്യക്ഷനായ അവാര്‍ഡ് കമ്മിറ്റിയാണ് പുരസ്‌കാരത്തിനര്‍ഹരായവരെ തിരഞ്ഞെടുത്തത്. മികച്ച സാഹിത്യകാരന്മാരും നിരൂപകരും അടങ്ങിയവരായിരുന്നു അവാര്‍ഡ് കമ്മിറ്റിയിലുള്ളത്. ആംഗലേയ സാഹിത്യ പുരസ്‌കാരത്തിനുള്ള കൃതികള്‍ തിരഞ്ഞെടുത്തത് ബാബു കുര്യാക്കോസ്, വര്‍ഗീസ് പ്ലാമ്മൂട്ടില്‍ എന്നിവര്‍ അധ്യക്ഷരായ സബ് കമ്മിറ്റിയാണ്.
ജൂലൈ 7-10 വരെ ഒര്‍ലാന്‍ഡോയിലെ ഡിസ്നി വേള്‍ഡിലെ ഡബിള്‍ ട്രീ ഹോട്ടലില്‍ നടക്കുന്ന ഫൊക്കാന ഡിസ്നി ഫൊക്കാനയുടെ കണ്‍വെന്‍ഷനില്‍ വച്ചായിരിക്കും അവാര്‍ഡുകള്‍ സമ്മാനിക്കുക. ജൂലൈ 8 നു പ്രധാന വേദിയില്‍ നടക്കുന്ന പൊതു സമ്മേളനത്തോടനുബന്ധിച്ചായിരിക്കും അവാര്‍ഡുകള്‍ സമ്മാനിക്കുകയെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.
അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരുടെ കൃതികള്‍ മാത്രമാണ് അവാര്‍ഡിനു പരിഗണിച്ചതെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു. രണ്ടു മാസം മുന്‍പ് മാത്രം അറിയിപ്പു നല്‍കിയ ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിന് വളരെ നല്ല സ്വീകരണമാണ് കിട്ടിയത്. അവാര്‍ഡിനായി ലഭിച്ച ഓരോ കൃതികളും ഒന്നിനൊന്നു മികച്ചവയായിരുന്നുവെന്നു വിലയിരുത്തിയ അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍, അവാര്‍ഡിനര്‍ഹമായ പുസ്തകങ്ങള്‍ ഏറെ സൂക്ഷമതയോടെ വിലയിരുത്തിയാണ് പരിഗണിച്ചതെന്നും വ്യക്തമാക്കി.
വാര്‍ത്തയും ഫോട്ടോയും : ബെന്നി കുര്യന്‍
Content Highlights: fokana award


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..