കേന്ദ്രമന്ത്രി വി.മുരളീധരനുമായി ഫൊക്കാന നേതാക്കന്മാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി


.

ഫൊക്കാനയുടെ പുതിയ ഭരണസമിതി ഡല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി.മുരളീധരനെ സന്ദര്‍ശിച്ച് അമേരിക്കന്‍ മലയാളികളുടേതുള്‍പ്പെടെയുള്ള പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ.കല ഷഹി, ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേന്ദ്രമന്ത്രി വി.മുരളീധരനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഒ.സി.ഐ കാര്‍ഡ് ഉടമകള്‍ക്കായി പ്രത്യേക ഒ.സി.ഐ. കൗണ്ടര്‍ ആരംഭിക്കണമെന്നും അമേരിക്കയിലെ വിവിധ നഗരങ്ങളില്‍നിന്ന് കേരളത്തിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകള്‍ ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസമെങ്കിലും ആരംഭിക്കണമെന്നും നേതാക്കന്മാര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അമേരിക്കന്‍ മലയാളികളുടെ നാട്ടിലുള്ള സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നതിനുള്ള സംരക്ഷണത്തിനായി രൂപം നല്‍കിയ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട് നിയമം പ്രാബല്യത്തില്‍ വരുത്താനും അത് വഴി പ്രവാസികള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനും മന്ത്രിയുടെ ഇടപെടല്‍ വേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്രമന്ത്രിയുമായുളള കൂടിക്കാഴ്ച വന്‍വിജയകരമായിരുന്നുവെന്ന് ഫൊക്കാന നേതൃസംഘം കൂടിക്കാഴ്ചകള്‍ക്ക് ശേഷം പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍

Content Highlights: fokana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented