ഫൊക്കാന ബി പോസിറ്റീവ് വെബിനാര്‍ സംഘടിപ്പിച്ചു


.

ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക ബി പോസിറ്റീവ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ കൗമാരക്കാര്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെട്ടു. കൃത്യം 7.30 മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ സ്വാഗതം ആശംസിച്ചു. ജീവിതത്തെ പോസിറ്റീവ് ആയി സമീപിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് രാജന്‍ പടവത്തില്‍ അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ ആയ ദിവ്യ ഗീത് ടോക്‌സിക് റിലേഷന്‍ഷിപ്‌സ് എന്ന വിഷയത്തെപ്പറ്റി വിശദമായി സംസാരിച്ചു. കൗമാരക്കാരില്‍ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള കേരള സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങളില്‍ സോഷ്യല്‍ സ്‌കില്‍സ് ട്രെയ്‌നര്‍ എന്ന നിലയില്‍ ദിവ്യ പ്രവര്‍ത്തിച്ചു വരുന്നു. ശ്രീവിദ്യ ശ്രീനിവാസന്റെ മോട്ടിവേഷണല്‍ സ്പീച് വ്യത്യസ്തമായ ഒരു അനുഭവമായെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന ശ്രീവിദ്യ അധ്യാപിക, സംരംഭക, പൊതുപ്രവര്‍ത്തക തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിഷയാവതരണത്തിനു ശേഷം നടന്ന ചോദ്യോത്തരവേളയും ചര്‍ച്ചയും യൂവാക്കള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിജ്ഞാനപ്രദവും, ഉത്തേജനവും, ഉണര്‍വും ഉളവാക്കുന്നതായിരുന്നു . ഫൊക്കാന ഉപദേശക സമിതി അംഗം ജോസഫ് കുരിയാപ്പുറം ആശംസകളറിയിച്ചു. ഫൊക്കാന പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സരൂപാ അനില്‍ അവതാരകയായിരുന്നു. ട്രഷറര്‍ എബ്രഹാം കളത്തിലിന്റെ നന്ദി പ്രസംഗത്തിലൂടെ പരിപാടി സമാപിച്ചു.

Content Highlights: FOKANA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented