.
ന്യൂജേഴ്സി: ഒര്‍ലാന്‍ഡോയിലെ ഡിസ്നി വേള്‍ഡില്‍ ജൂലൈ 7 മുതല്‍ 10 വരെ നടക്കുന്ന ഫൊക്കാന ഡിസ്നി ഫാമിലി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഫൊക്കാന ഹെല്‍ത്ത് സെമിനാര്‍ സംഘടിപ്പിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെ ആസ്പദമാക്കി ലൈഫ് സ്റ്റൈല്‍ ഡിസീസസ് ആന്റ് ഇമിഗ്രന്റ്‌സ് എന്ന വിഷയത്തെക്കുറിച്ച് നടത്തുന്ന സെമിനാറിന്റെ കോര്‍ഡിനേറ്റര്‍ ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റും നഴ്‌സ് എഡ്യൂക്കേറ്ററുമായ മേരി ഫിലിപ്പ് ആണ് കോര്‍ഡിനേറ്റര്‍. ഫ്‌ളോറിഡയിലെ പ്രമുഖ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍കൂടിയായ ഡോ.ബോബി വര്‍ഗീസ് ആണ് ചെയര്‍മാന്‍. ഗ്രേസ് മരിയ ജോജി, ഡോ.സൂസന്‍ ചെറിയാന്‍, മരിയ തോട്ടുകടവില്‍ എന്നിവരാണ് കോ ചെയര്‍മാര്‍.
ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ മേരി ഫിലിപ്പ് ആമുഖ പ്രഭാഷണവും സ്വാഗതവും ആശംസിക്കും. ഡോ.ബോബി വര്‍ഗീസ് ആയിരിക്കും മോഡറേറ്റര്‍. പാനല്‍ അംഗങ്ങളായ പ്രമുഖ ഹൃദ്രോഗവിദഗ്ധന്‍ ഡോ.ബിനു ജേക്കബ് ജീവിത ശൈലി ഹൃദയധമനിയെ ബാധിക്കുന്ന വിഷയത്തെ സംബന്ധിച്ചും പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ.ജേക്കബ് ഈപ്പന്‍ ജീവിത ശൈലി പൊതുജനാരോഗ്യ കാഴ്ച്ചപ്പാടിലൂടെ എന്ന വിഷയത്തിലും ഇന്റെര്‍നെല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മാത്യു ജോണ്‍ജീവിത ശൈലിയും പ്രമേഹവും പോഷണ പരിണാമവും എന്ന വിഷയത്തെക്കുറിച്ചും പ്രമുഖ ഫാര്‍മസിസ്റ്റ് ഡോ.ഷൈന വര്‍ഗീസ് ജീവിത ശൈലി മൂലമുണ്ടാകുന്ന മാനസിക രോഗ പ്രശ്‌നങ്ങള്‍ പ്രമുഖ അനസ്തേഷ്യോളജിസ്റ്റ് ഡോ.എബ്രഹാം മാത്യു പൊതു ജനാരോഗ്യ വിഷയങ്ങള്‍ എന്നിവയെക്കുറിച്ചും ഹ്രസ്വമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ കാണികളുടെ ചോദ്യങ്ങള്‍ക്ക് പാനല്‍ അംഗങ്ങള്‍ വിശദമായ മറുപടി നല്‍കും.
കോവിഡാനന്തര കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മള്‍ ഓരോരുത്തരും അനുഭവിച്ചു വരുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളാണ് ഈ സെമിനാറില്‍ ചര്‍ച്ചാ വിഷയമാകുന്നത്. അതുകൊണ്ടു തന്നെയാണ് ഇത്തവണത്തെ ഹെല്‍ത്ത് സെമിനാറില്‍ അതിവിദഗധരായ പാനല്‍ അംഗംങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഓരോ പാനലിസ്റ്റുകള്‍ക്കും പരമാവധി 10 മിനിട്ടു വീതമായിരിക്കും വിഷയവതരണത്തിനു ലഭിക്കുക. ബാക്കി സമയം ചോദ്യോത്തരവേളകള്‍ക്കായിരിക്കും.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
Content Highlights: fokana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..