.
ഒര്‍ലാന്‍ഡോ: ജൂലൈ 8ന് ഒര്‍ലാന്‍ഡോയില്‍ നടക്കാനിരിക്കുന്ന ഫൊക്കാന തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മുന്‍കൂട്ടി അറിയിച്ച പ്രകാരം 2022, മെയ് 23 ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബ്, അംഗങ്ങളായ മറിയാമ്മ പിള്ള, സജി എം. പോത്തന്‍ എന്നിവര്‍ അറിയിച്ചു. മെയ് 23 നു ശേഷം ലഭിക്കുന്ന പത്രികകള്‍ സ്വീകരിക്കുന്നതല്ലെന്നും സമിതി അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മെയ് 23 നു പോസ്റ്റ് ചെയ്തതായി പോസ്റ്റല്‍ സീലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ വൈകിയെത്തിയാലും സ്വീകരിക്കുന്നതായിരിക്കും.
ഏതെങ്കിലും സാഹചര്യത്തില്‍ പത്രികകള്‍ നഷ്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളായിരിക്കില്ല. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ പത്രികയുടെ ഒരു കോപ്പി ഇമെയില്‍ വഴി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന് സമര്‍പ്പിക്കേണ്ടതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബ് അറിയിച്ചു.
ഫൊക്കാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിര്‍ദേശ പത്രികയില്‍ ആയിരിക്കണം പത്രിക സമര്‍പ്പിക്കേണ്ടത്.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി 2022 ജൂണ്‍ 6 നാണ്. പത്രിക പിന്‍വലിക്കാന്‍ രേഖാമൂലം എഴുതി അറിയിക്കേണ്ടതാണ്. അവ അയക്കാനുള്ള മാനദന്ധവും പത്രിക സമര്‍പ്പിക്കുന്നപോലെ ജൂണ്‍ 6 നു പോസ്റ്റ് ചെയ്തതായി പോസ്റ്റല്‍ സീലില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും.
ജൂലൈ 7 മുതല്‍ 10 വരെ ഒര്‍ലാന്‍ഡോയിലെ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ വച്ച് നടക്കുന്ന ഫൊക്കാന ഒര്‍ലാന്‍ഡോ ഡിസ്നി ഫാമിലി കണ്‍വെന്‍ഷനോടനുബന്ധിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 8 നു രാവിലെ നടക്കുന്ന ഫൊക്കാനയുടെ പൊതുയോഗത്തിനു ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രാവിലെ 8 മുതല്‍ ആരംഭിക്കും.
തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞടുപ്പ് കമ്മിറ്റി പുറത്തിറക്കിയ പൊതുവിജ്ഞാപനം എല്ലാ അംഗ സംഘടനകള്‍ക്കും അയച്ചു നല്‍കിയതായി ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി അറിയിച്ചു.
അംഗ സംഘടനകളുടെ അംഗത്വം പുതുക്കാനുള്ള അവസാന തിയതി 2022, മെയ് 6 നായിരുന്നു. പുതുക്കിയ അംഗസംഘടനകളുടെ ലിസ്റ്റ് ട്രസ്റ്റി ബോര്‍ഡിന് അയച്ചു നല്‍കിയതായും സെക്രട്ടറി അറിയിച്ചു. അംഗത്വം പുതുക്കാത്ത അംഗസംഘടനകളില്‍ നിന്ന് ലഭിക്കുന്ന നാമനിദ്ദേശ പത്രികകള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതായിരിക്കും.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
Content Highlights: fokana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..