.
വാഷിങ്ടണ്‍ ഡി.സി: ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി കണ്‍വെന്‍ഷന്‍ റോയല്‍ പേട്രണ്‍ സ്പോണ്‍സര്‍ഷിപ്പ് നല്‍കിക്കൊണ്ട് വാഷിങ്ടണ്‍ ഡി.സിയില്‍ നിന്നുള്ള പ്രമുഖ ബിസിനസുകാരനും റീജിയണല്‍ വൈസ് പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫന്‍. കണ്‍വെന്‍ഷന്റെ പരമോന്നത സ്പോണ്‍സര്‍ഷിപ്പ് ആയ കണ്‍വെന്‍ഷന്‍ റോയല്‍ പേട്രണ്‍ സ്പോണ്‍സര്‍ഷിപ്പ് തുകയായി 55,000 ഡോളര്‍ സംഭാവന നല്‍കിക്കൊണ്ടാണ് ഡോ.ബാബു സ്റ്റീഫന്‍ ഫൊക്കാനയുടെ കണ്‍വെന്‍ഷനുകളുടെ ചരിത്രത്തില്‍ ഇദംപ്രദമായി ഇടം പിടിച്ചത്. ഇന്നലെ, മെയ് 5 ന് വൈകീട്ട് വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന വാഷിങ്ടണ്‍ ഡി.സി റീജിയന്റെ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങില്‍ വച്ച് ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണിക്ക് ചെക്ക് കൈമാറിക്കൊണ്ടാണ് കണ്‍വെന്‍ഷന്‍ റോയല്‍ പേട്രണ്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്.
ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് തോമസ്, തോമസ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍ നാഷണല്‍ കമ്മിറ്റി (യൂത്ത്) അംഗം സ്റ്റാന്‍ലി എത്തുനില്‍ക്കല്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടണ്‍ (കെ.എ.ജി. ഡബ്ല്യു) പ്രസിഡന്റ് മധു നമ്പ്യാര്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ടണ്‍ ഡി.സി (കെ.സി.എസ്.എം.ഡബ്ല്യു) പ്രസിഡന്റ് അരുണ്‍ സുരേന്ദ്രനാഥ്, കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് ജിജോ ആലപ്പാട്ട്, ഗ്രാമം-റിച്ച്‌മോണ്ട് പ്രസിഡന്റ് ജോണ്‍സണ്‍ തങ്കച്ചന്‍, മലയാളി അസോസിയേഷന്‍ ഓഫ് മെരിലാന്‍ഡ് (മാം) പ്രസിഡന്റ് ജോസഫ് പോത്തന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
Content Highlights: fokana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..