ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു


2 min read
Read later
Print
Share

-

ഫിലാഡല്‍ഫിയ: ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാപ്പിന്റെ ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു. ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങ് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മാപ്പ് പ്രസിഡന്റ് ഷാലു പുന്നൂസ് ആമുഖ പ്രസംഗം നടത്തി.

മാപ്പിന്റെ പങ്കാളിത്തത്തോടെ ഫിലഡല്‍ഫിയയില്‍ ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചെയ്യാന്‍ കഴിഞ്ഞതോടെ ഫൊക്കാനയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കൂടി ചേര്‍ക്കപ്പെടുകയാണെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.

മാപ്പ് ഇനി മുതല്‍ ഫൊക്കാന ഉള്‍പ്പെടെയുള്ള എല്ലാ നാഷണല്‍ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ആമുഖപ്രസംഗത്തില്‍ ഷാലു പുന്നൂസ് പറഞ്ഞു. ഫൊക്കാനയുടെ ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷനില്‍ ഫിലഡല്‍ഫിയയില്‍ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട അമേരിക്കന്‍ മലയാളികളെ അനുസ്മരിച്ചുകൊണ്ടാണ് ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണി പ്രസംഗം ആരംഭിച്ചത്. എല്ലാ അമേരിക്കന്‍-കനേഡിയന്‍ മലയാളികളെ ഒരുമിച്ച് കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഫൊക്കാനയുടെ സ്ഥാപിത ലക്ഷ്യം സാക്ഷാത്കരിക്കുന്ന തീരുമാനമാണ് മാപ്പ് കൈകൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം മാപ്പിന്റെ ഭാരവാഹികളെ പ്രശംസിച്ചു.

ഫൊക്കാന, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍, നാഷണല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ തങ്കച്ചന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പിള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീലാ മാരേട്ട്, ഫില്‍മ പ്രസിഡന്റ് ഡോ.റെജി ജേക്കബ് കാരക്കല്‍, മാപ്പ് നിയുക്ത പ്രസിഡന്റ് തോമസ് ചാണ്ടി, മാപ്പ് പി.ആര്‍.ഒ രാജു ശങ്കരത്തില്‍, ഫൊക്കാന നേതാക്കന്മാരായ സന്തോഷ് ഏബ്രഹാം, മില്ലി ഫിലിപ്പ്, വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ് നടവയില്‍, ലിബിന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kranthi sammelanam, Ireland

1 min

ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു

Mar 29, 2022


election fund

1 min

ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചു

Oct 13, 2021

Most Commented