-
ഫൊക്കാന ന്യൂജേഴ്സി റീജ്യൺ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന് വൈകീട്ടുന്നേരം 4.30ന് നടക്കും. (അഡ്രസ്: Mansun Fine Indian Cuisine 606 Kinderkamack rd, Riveredge, NJ-07661) ഫൊക്കാനയുടെ ഏറ്റവും കരുത്തുള്ള റീജിയണുകളിലൊന്നായ ന്യൂജേഴ്സിയിലായിരുന്നു കഴിഞ്ഞ തവണ കണ്‍വെന്‍ഷന്‍ നടക്കാനിരുന്നത്. കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധി മൂലം കണ്‍വെന്‍ഷന്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അതിനാല്‍ ന്യൂജേഴ്സി റീജിയനിലെ ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് കൂടുതല്‍ പ്രാധാന്യം ആര്‍ഹിക്കുന്നതാണ്.
ഫൊക്കാന ന്യൂജേഴ്സി റീജിയണല്‍ വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേരുന്ന കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന മുന്‍ പ്രസിഡന്റ് മാധവന്‍ ബി. നായര്‍ (നാമം), നാഷണല്‍ കമ്മിറ്റി മെംബര്‍ ജോര്‍ജ് പണിക്കര്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പിള്ളില്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീലാ മാരേട്ട്, ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ ടിഎസ് ചാക്കോ, തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങില്‍ സംബന്ധിക്കും.
കെ.സി.എഫ് പ്രസിഡന്റും ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗവുമായ കോശി കുരുവിള, സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട്, മഞ്ച് പ്രസിഡന്റ് മനോജ് വാട്ടപ്പള്ളില്‍, സെക്രട്ടറി ഫ്രാന്‍സിസ് തടത്തില്‍, ട്രഷറര്‍ ഗിരീഷ് നായര്‍, വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറര്‍ ആന്റണി കല്ലക്കാവുങ്കല്‍, ഫൊക്കാന മുന്‍ നാഷണല്‍ കമ്മിറ്റി (യൂത്ത്) മെംബര്‍ ടോണി കല്ലക്കാവുങ്കല്‍, ട്രസ്റ്റി ബോര്‍ഡ് മെംബര്‍ ഉമ്മന്‍ ചാക്കോ, ഫൊക്കാന മുന്‍ ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ന്യൂജേഴ്സി മുന്‍ ആര്‍.വി.പി. എല്‍ദോ പോള്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോയി ചാക്കപ്പന്‍, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം ദേവസി പാലാട്ടി, ജീമോന്‍ വര്‍ഗീസ്, എബ്രഹാം പോത്തന്‍, ചിന്നമ്മ പാലാട്ടി (എല്ലാവരും കെ.സി.എഫ്), നാമം പ്രസിഡന്റ് സജിത്ത് ഗോപിനാഥ്, നാമം സെക്രട്ടറി വിപി.വിജയകുമാര്‍, വിമന്‍സ് ഫോറം നേതാക്കളായ മോണിക്ക മാത്യു, ഷൈന്‍ ആല്‍ബര്‍ട്ട് കണ്ണമ്പള്ളി, മരിയ തോട്ടുകടവില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫിനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നത്.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..