ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രവര്‍ത്തന ഉദ്ഘാടനം ഡിസംബര്‍ 4 ന്


1 min read
Read later
Print
Share

-

ഡാലസ്: ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷനു മുന്നോടിയായി ടെക്‌സാസ് റീജിയന്‍ പ്രവര്‍ത്തന ഉദ്ഘാടനം ഡാലസ്സില്‍ ഡിസംബര്‍ 4 ശനിയാഴ്ച 5 മണിക്ക് ഗാര്‍ലാന്‍ഡില്‍ ഉള്ള കേരളാ സമാജം ഹാളില്‍ നടക്കും.

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പരിപാടിയോടനുബന്ധിച്ചു ഫൊക്കാന നേതാക്കള്‍ക്ക് സ്വീകണം നല്കപ്പെടുമെന്നു സംഘാടകര്‍ അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ്റ് രാജന്‍ പടവത്തില്‍, ഫൊക്കാന വൈസ് പ്രസിഡന്റ് ഷിബു വെണ്‍മണി, ഫൊക്കാന ജനറല്‍ സെക്രട്ടറി വര്ഗീസ് പാലമലയില്‍ ഫൊക്കാന ട്രഷറര്‍ എബ്രഹാം കളത്തില്‍, ഫൊക്കാന വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ചെറു, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍ വിനോദ് കെആര്‍കെ, ഫൊക്കാന അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജോസഫ് കുര്യാപ്പുറം, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബര്‍ ജോണ്‍ എളമത തുടങ്ങി പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

പ്രോഗ്രാമിലേക്കു ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംക്ഷികളേയും സ്വാഗതം ചെയ്യുന്നതായി ടെക്‌സാസ് റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : സുമോദ് നെല്ലിക്കാല

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dr.MV Pillai

1 min

ഡോ.എം.വി.പിള്ളയ്ക്ക് ലോകാരോഗ്യ സംഘടനാ കണ്‍സള്‍ട്ടന്റായി നിയമനം

Sep 14, 2021


family picnic

1 min

കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോ ഫാമിലി പിക്നിക് ജൂണ്‍ 26 ന്

Jun 17, 2021

Most Commented