-
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് കൂടിക്കാഴ്ച നടത്തി. അമേരിക്ക സന്ദര്‍ശനത്തിനായി എത്തിയ മന്ത്രി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചു കൂട്ടിയ മീറ്റിംഗില്‍ പ്രത്യേക ക്ഷണിതാവായി എത്തിയപ്പോഴായിരുന്നു ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഉണ്ടായ ഇന്ത്യയുടെ ഭരണനേട്ടങ്ങളെ പറ്റി വിശദമായി സംസാരിച്ച മന്ത്രി കോവിഡിനെ നേരിടാന്‍ രാജ്യം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ റണ്‍ധീര്‍ ജയ്സ്വാള്‍, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ വരുണ്‍ ജെഫ് എന്നിവരും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ആണ് ഈ ഉന്നത തല മീറ്റിംഗ് സംഘടിപ്പിച്ചത്.
അമേരിക്കയിലുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകളുടെ കേന്ദ്ര സംഘടനകളെ പ്രതിനിധീകരിച്ച പ്രസിഡന്റുമാര്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘമായിരുന്നു മീറ്റിംഗില്‍ പങ്കെടുത്തത്. ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ വംശജരുടെ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരുടെ പ്രതിനിധികളുമായി നിത്യമായി ബന്ധം പുലര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്‍പ്പെടെ നേതൃത്വം നല്കുന്ന കമ്മ്യൂണിറ്റി അഫ്യേഴ്സ് ഡിപ്പാര്‍ട്‌മെന്റിന്റെ മേധാവി എ.കെ.വിജയകൃഷ്ണന്‍ മീറ്റിംഗിന് സാരഥ്യം വഹിച്ചിരുന്നു.
വിസ, ഒ സി ഐ കാര്‍ഡ് ഉള്‍പ്പെടെ അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ജോര്‍ജി വര്‍ഗീസ് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. കോണ്‍സുലേറ്റ് അധികാരികളുമായി ബന്ധങ്ങള്‍ സുദൃഢമാക്കാനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഹാര്‍ദവമാക്കാനും ഈ മീറ്റിംഗ് ഉപകാരപ്രദമായിരുന്നുവെന്ന് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..