-
ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ 40 ലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു. 2020 നവംബര്‍ 21 ന്, മുന്‍ പ്രസിഡന്റ് മാധവന്‍ നായരില്‍ നിന്നും അധികാരം ഏറ്റുവാങ്ങിയ ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തിലുളള 2020-22 ടീം ആണ് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ജനശ്രദ്ധ പിടിച്ചു പറ്റിയത്. മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, പ്രേമചന്ദ്രന്‍ എം പി, നോര്‍ക്ക ഡയറക്ടര്‍ വരദരാജന്‍ നായര്‍, ഫാ.ഡേവിസ് ചിറമേല്‍ എന്നിവരായിരുന്നു മീറ്റിംഗിലെ അതിഥികള്‍. അതിനു ശേഷം പ്രവര്‍ത്തനോദ്ഘാടനം ശശി തരൂര്‍ എം പി, ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെട്രോപൊളിറ്റന്‍ എന്നിവരുടെ മഹനീയ നേതൃത്വത്തില്‍ ഡിസംബര്‍ 12 നു നടത്തി. ഡോ.കലാ ഷാഹി ചെയര്‍പേഴ്സണായി നേതൃത്വം നല്കുന്ന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ തിരുവനനന്തപുരത്തുളള മാജിക് അക്കാദമിയിലെ 100 ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തെ അധിവസിപ്പിക്കുന്ന പദ്ധതി ഏറ്റെടുത്ത് നടപ്പാക്കി.
അന്തര്‍ദേശീയ ബിസിനസ് സമ്മിറ്റ്, 150 അംഗ സ്ത്രീ കൂട്ടായ്മയുടെ കലാപരിപാടികളും ഉദ്ഘാടനവും മന്ത്രി ശൈലജ ടീച്ചറും വീണാ ജോര്‍ജ് എംഎല്‍എയൂം നിര്‍വഹിച്ചു. കോവിഡ് ബോധവത്കരണ സെമിനാറുകള്‍ ഫ്‌ളോറിഡയിലും ന്യൂയോര്‍ക്കിലും, ടെക്‌സാസ് റീജിയന്റെ ആഭിമുഖ്യത്തില്‍ ചാരിറ്റി പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി ഇ.പി.ജയരാജന്‍, എച്ച്.എച്ച്.അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്, ദിവ്യ ഉണ്ണി, ഡോ.കലാ ഷാഹി എന്നിവര്‍ അതിഥികളായിരുന്നു.
രാജഗിരി മെഡിക്കല്‍ കോളേജുമായി സഹകരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണവും സ്റ്റുഡന്റ് എന്റിച്ചമെന്റ് പ്രോഗ്രാം ഫെബ്രുവരി 16 നും, വിമന്‍സ് ഫോറം സെമിനാറുകള്‍ മാര്‍ച്ച് 13 നും നടത്തി. ഫാ.ഡേവിസ് ചിറമേലിന്റ ഫീഡ് ദ ഹങ്കര്‍ പ്രോഗ്രാമില്‍ കൂടി 1000 പേര്‍ക്ക് ആഹാരം നല്കി. കൈസര്‍ യൂനിവേഴ്‌സിറ്റി ഡീന്‍ നേതൃത്വം നല്കിയ 9 ആഴ്ച നീണ്ടു നിന്ന യുത്ത ലീഡര്‍ഷിപ് പ്രോഗ്രാം ജനശ്രദ്ധ പിടിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര്‍ബിന്ദു ഗ്രേഡുയേഷന്‍ പ്രോഗ്രാമിന്റെ അതിഥിയായിരുന്നു. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്സി. ഫ്ളോറിഡ, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ റീജിയണല്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ഫൊക്കാനാ ടുഡേയുടെ 40 പേജിലധികമുള്ള 2 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു. 1 കോടി രൂപ വിലയുള്ള കോവിഡ് റിലീഫ് ഉപകരണങ്ങള്‍ കേരളത്തിലേക്ക് കയറ്റി അയച്ചു. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തു.
ഫൊക്കാനാ പ്രവര്‍ത്തനങ്ങള്‍ക്കു 40 ലധികം അംഗങ്ങളുള്ള നാഷണല്‍ കമ്മിറ്റിയും 10 അംഗ ബോര്‍ഡ് ഓഫ് ട്രസ്റ്റിയും 70 ഓളം അംഗ സംഘടനകളുമാണ് ഇപ്പോഴുള്ളത്.
ഫൊക്കാന കണ്‍വെന്‍ഷന്‍ 2022 ജൂലായ് 7 മുതല്‍ 10 വരെ ഒര്‍ലാന്‍ഡോ ഡിസ്‌നിയില്‍ ഡബിള്‍ ട്രീ-ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് നടത്തും. 100 അംഗ കണ്‍വെന്‍ഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായി പ്രസിഡന്റ് ജോര്‍ജി വര്ഗീസ് അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ബിജു ജോണ്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..