-
ന്യൂയോര്‍ക്ക്: പ്രമുഖ പ്രവാസി മലയാളി കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ഏകദിന കണ്‍വെന്‍ഷന്‍ ജൂലായ് 31 ന് ന്യൂയോര്‍ക്കിലെ ലെഗ്വാദിയാ വിമാനത്താവളത്തിനടുത്തുള്ള മാരിയറ്റ് ഹോട്ടലില്‍ നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് സുധ കര്‍ത്താ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഫൊക്കാനയുടെ എക്കാലത്തെയും സഹയാത്രികനും വഴികാട്ടിയുമായിരുന്ന ദിവംഗതനായ മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നാമമാണ് സമ്മേളന നഗറിന് ഇട്ടിരിക്കുന്നത്. സ്വതസിദ്ധമായ നര്‍മഭാവനയിലൂടെ സാമൂഹ്യവും ആത്മീയവുമായ വിഷയങ്ങള്‍ സന്ദേശങ്ങളിലൂടെ സാധാരണക്കാരുടെ മനസ്സിലെത്തിച്ചിരുന്ന ഒരു മാന്ത്രിക ശക്തിയായിരുന്നു തിരുമേനി. ഫൊക്കാനയുടെ നിരവധി കണ്‍വെന്‍ഷനുകളില്‍ ഉണ്ടായിരുന്ന തിരുമേനിയുടെ സാന്നിധ്യം അനുസ്മരിച്ചുകൊണ്ടാണ് സമ്മേളന നഗറിനു തിരുമേനിയുടെ നാമകരണം ചെയ്തത്.
ജൂലായ് 31 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന ഈ കണ്‍വെന്‍ഷന്‍ വിവിധ മേഖലയിലെ പ്രശസ്തരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറുകള്‍, വിനോദ, സംഗീത പരിപാടികള്‍ എന്നിവയോടുകൂടി രാത്രി പതിനൊന്നു മണിക്ക് സമാപിക്കും.
കണ്‍വെന്‍ഷന്റെ വിജയത്തിനായി വിനോദ് കെയാര്‍കെ ചെയര്‍മാനും ലൈസി അലക്‌സ്, സുജ ജോസ്, ജേക്കബ് വര്‍ഗീസ്, വര്‍ഗീസ് പാലമലയില്‍, എന്നിവര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരായും വിപുലമായ ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സുധ കര്‍ത്താ - 267 575 7333
വിനോദ് കേയാര്‍കെ - 516 633 5208
രാജന്‍ പടവത്തില്‍ - 954 701 3200
അലക്‌സ് തോമസ് - 914 473 0142
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..