ഫൊക്കാന നാഷണല്‍ കമ്മിറ്റി വിപുലീകരിച്ചു


2 min read
Read later
Print
Share

-

ന്യൂജേഴ്സി: പുതുതായി ആറ് അംഗംങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫൊക്കാന നാഷണല്‍ കമ്മിറ്റി വിപുലീകരിച്ചു. പുതുതായി രൂപംകൊണ്ട ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനിലേക്കും സ്ഥാനം ഒഴിഞ്ഞു കിടന്നിരുന്ന ബോസ്റ്റണ്‍ കേന്ദ്രീകരിച്ചുള്ള ന്യൂ ഇംഗ്ലണ്ട് റീജിയനിലേക്കും പുതിയ റീജിയണല്‍ വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു.

കോശി കുരുവിള (ന്യൂജേഴ്സി), റെജി കുര്യന്‍ (ടെക്സാസ്), രേവതി പിള്ള (മസാച്ചുസെസ്), ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്), സജിത്ത് ഗോപിനാഥ് (ന്യൂജേഴ്സി), ജോസി കാരക്കാട്ട് (കാനഡ) എന്നിവരെ നാഷണല്‍ കമ്മിറ്റി അംഗങ്ങളായും ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് (ആര്‍.വി.പി) യായി മേരി ഫിലിപ്പിനെയും ന്യൂ ഇംഗ്ലണ്ട് റീജിയണല്‍ വൈസ് പ്രസിഡന്റ്് ആയി ധീരജ് പ്രസാദിനേയും തിരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യൂട്ടീവ്ഡ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു എന്നിവര്‍ അറിയിച്ചു.

ഫൊക്കാനയില്‍ അംഗസംഘടനകളുടെ എണ്ണവും നാഷണല്‍ കമ്മിറ്റി പുനഃസംഘടനവും പുതിയ റീജിയണുകളുടെ രൂപീകരണവും പൂര്‍ത്തിയായതോടെ അമേരിക്കയിലെ ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രതാപവും പ്രൗഢിയും പൂര്‍വകാലത്തെ അനുസ്മരിപ്പിക്കും വിധം ഉത്തുംഗശൃഗത്തിലേക്ക് ഉയര്‍ന്നതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി സജി എം. പോത്തന്‍, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍, ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെംബര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെംബര്‍മാര്‍, മുന്‍ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kranthi sammelanam, Ireland

1 min

ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു

Mar 29, 2022


Kerala Centre

2 min

കേരള സെന്റര്‍ ആരോഗ്യ പ്രവര്‍ത്തകരെയും ഫസ്റ്റ് റെസ്‌പൊണ്ടേഴ്‌സിനെയും ആദരിച്ചു

Feb 25, 2021

Most Commented