ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ് തീരുമാനത്തെ നേതൃത്വം സ്വാഗതം ചെയ്തു


1 min read
Read later
Print
Share

ന്യൂജേഴ്സി: ഫൊക്കാനയുമായി സഹകരിക്കാനും അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാനുമുള്ള മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയാ (മാപ്)യുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു.

ഫിലാഡല്‍ഫിയയിലെ ഏറ്റവും വലിയ സംഘടനയായ മാപ്പ് ഫൊക്കാനയില്‍ മടങ്ങി എത്തുന്നതോടെ ഫൊക്കാനയുടെ വളര്‍ച്ചയും ഫിലാഡല്‍ഫിയ മേഖലയില്‍ കരുത്താര്‍ജ്ജിച്ചതായും ഫൊക്കാന നേതാക്കള്‍ പറഞ്ഞു.മാപ്പിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മാപ്പ് കൂടി ഭാഗമാകുന്നതോടെ സംഘടന കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നു പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് പറഞ്ഞു. മാപിന് അര്‍ഹമായ പ്രതിനിധ്യം നല്‍കി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു തീരുമാനമെടുത്ത മാപ് പ്രസിഡന്റ് ശാലു പുന്നൂസിനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ട്രസ്റ്റി ബോര്‍ഡിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപിന്റെ തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യന്നതായി ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കലാ ഷാഹി, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി സജി എം. പോത്തന്‍, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍, ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെംബര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെംബര്‍മാര്‍, മുന്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ അറിയിച്ചു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kranthi sammelanam, Ireland

1 min

ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു

Mar 29, 2022


Kerala Centre

2 min

കേരള സെന്റര്‍ ആരോഗ്യ പ്രവര്‍ത്തകരെയും ഫസ്റ്റ് റെസ്‌പൊണ്ടേഴ്‌സിനെയും ആദരിച്ചു

Feb 25, 2021

Most Commented