.
തലഹാസി: നവംബറില്‍ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫ്‌ളോറിഡയില്‍ ആരംഭിച്ചതായും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാനദിവസം ഓഗസ്റ്റ് 23 നാണെന്നും വരണാധികാരി അറിയിച്ചു.
ഫ്‌ളോറിഡയിലെ വളരെ നിര്‍ണായക മത്സരങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തയ്യാറെടുക്കുകയാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭരണവും സ്വാധീനവുമുള്ള സംസ്ഥാനം നിലനിര്‍ത്തുന്നതിന് നിലവിലുള്ള ഗവര്‍ണര്‍ സിനാന്റിസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള തന്ത്രങ്ങള്‍ അധികരിക്കുമ്പോള്‍ ഇത്തവണയെങ്കിലും ഫ്‌ളോറിഡ ഭരണം പിടിച്ചെടുക്കണമെന്ന ലക്ഷ്യവുമായി ഡെമോക്രാറ്റിക് പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്.
ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗ വിവാഹത്തിനുമെതിരെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിനെതിരെ പുറപ്പെടുവിച്ച നിര്‍ണായക വിധി സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തില്‍ പൂര്‍ണ അവകാശമുണ്ടെന്ന വാദമുഖത്തെ തകര്‍ക്കുന്നതാണെന്നും ഇതിനെതിരെ സ്ത്രീകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കനുകൂലമായി തീരുമാനം സ്വീകരിക്കുമെന്നും അതു പാര്‍ട്ടിയുടെ വിജയത്തെ ത്വരിതപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..