ഫ്ളോറിഡ: ഫ്ളോറിഡ സംസ്ഥാനത്ത് മരണാനന്തരം അവയവം ദാനം ചെയ്യാന്‍ സമ്മതപത്രം സമര്‍പ്പിച്ചവരുടെ എണ്ണം 11.4 മില്യണ്‍ കവിഞ്ഞതായി ലൈഫ് ലിങ്ക് ഫൗണ്ടേഷന്റെ പത്രകുറിപ്പില്‍ പറയുന്നു.
അമേരിക്കയിലെ ഏറ്റവും കൂടുതല്‍ പേര് അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഫ്ളോറിഡ.
2020 ല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അവയവ ദാനം നടത്തിയ വര്‍ഷമായിരുന്നു. 295 പേര് അവയവദാനം ചെയ്തതിലൂടെ 913 അവയവ ദാന ശസ്ത്രക്രിയ നടത്തിയതായി ഇവര്‍ അറിയിച്ചു.
പാന്‍ഡമിക്ക് വ്യാപകമായതോടെ അവയവദാനം ചെയ്യുന്നതിന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും വര്‍ധിച്ചു. മൃതദേഹത്തില്‍ നിന്നും അവയവം നീക്കം ചെയ്യുന്നതിന് മുമ്പ് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും അധികൃതര്‍ പറയുന്നു.
2020 ല്‍ അവയവദാനത്തിലൂടെ കൂടുതല്‍ ജീവന് രക്ഷിക്കാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായി ഫൗണ്ടേഷന് വക്താവ് ആഷ്ലി മൂര്‍ പറഞ്ഞു.
2020 ല്‍ സാക്കറി എന്ന ഇരുപത്തിമൂന്നുകാരന്റെ അവയവദാനം നാലു മനുഷ്യജീവനുകളാണ് രക്ഷിച്ചത്. അപ്രതീക്ഷിതമായി മരണപ്പെട്ട സാക്കറിയുടെ പിതാവ് വിവരം ഉടനെ ലൈഫ് ലിങ്കി ഫൗണ്ടേഷന് കൈമാറി. മണിക്കൂറുകള്‍ക്കകം അതിനര്‍ഹരായ രോഗികളെ കണ്ടെത്തി ശസ്ത്രക്രിയ നടത്തുവാന്‍ കഴിഞ്ഞതായി വക്താവ് പറഞ്ഞു. അതിനുള്ള സ്റ്റാഫിനെ ഞങ്ങള്‍ നിയമിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സാക്കറി 15 വയസ്സു മുതല്‍ തന്നെ തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് പിതാവിനെ അറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയവര്‍ ഫൗണ്ടേഷനെ ബന്ധപ്പെടണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..