.
ഡാവന്‍പോര്‍ട്ട് (ഫ്ളോറിഡ): മൂന്നുവയസ്സുള്ള കുട്ടിക്ക് ശരിയായ ആഹാരം ലഭിക്കാതെ മരിച്ച സംഭവത്തില്‍ മാതാപിതാക്കളെ പോള്‍ കൗണ്ടി ഷെരിഫ് അറസ്റ്റുചെയ്തു. മാതാവ് അര്‍ഹോണ്ട (35), പിതാവ് ജോണ്‍സണ്‍ എന്നിവരാണ് അറസ്റ്റിലായത്.
മെയ് 12 വ്യാഴാഴ്ചയാണ് പിതാവായ റജീസ് ജോണ്‍സണ്‍ 911 ല്‍ വിളിച്ച് കുട്ടി ശ്വസിക്കുന്നില്ല എന്നറിയിച്ചത്. വീട്ടിലെത്തിയ പോലീസ് നടത്തി പരിശോധനയില്‍ ഊതി വീര്‍പ്പിക്കുന്ന സ്വിമ്മിംഗ് പൂളില്‍ കുട്ടി ചലനമറ്റുകിടക്കുന്നത് കണ്ടെത്തി.
താന്‍ തിരക്കിലായിരുന്നതുകൊണ്ടാണ് പോലീസിനെ വിളിക്കാന്‍ വൈകിയതെന്നായിരുന്നു മാതാവ് അര്‍ഹോണ്ട റ്റില്‍മാന്‍ അറിയിച്ചത്.
കുട്ടി ഒരു സാന്റ്വിച്ചും ചിക്കന്‍ നഗറ്റസും കഴിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞിരുന്നുവെങ്കിലും വയറ്റില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കണ്ടെത്തിയത്. അതേ സമയം വീട്ടിനകത്ത് ആവശ്യത്തിലധികം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നതായും മാതാപിതാക്കള്‍ നല്ലതുപോലെ കഴിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
ജൂലായ് 2019 ല്‍ കുട്ടി ജനിക്കുമ്പോള്‍ 6 പൗണ്ട് പത്ത് ഔണ്‍സ് തൂക്കവും നല്ല ആരോഗ്യവും ഉണ്ടായിരുന്നു. ഇപ്പോള്‍ വെറും അസ്ഥിയും ത്വക്കും മാത്രമാണുള്ളത്. വെറും 9 പൗണ്ട് തൂക്കവും.
കുട്ടിക്ക് ശരിക്ക് ഭക്ഷണം നല്‍കാതെയും വേണ്ടതുപോലെ ശ്രദ്ധിക്കാതെയുമാണ് മരണം സംഭവിച്ചതെന്നും കുട്ടിയെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നുവെന്നുമാണ് മാതാപിതാക്കള്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ചാര്‍ജുകള്‍ വേണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും ഷെരിഫ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Florida couple arrested in starving death of 9-pound toddler
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..