-
കാന്‍സസ്: എട്ടുമാസം ഗര്‍ഭിണിയായ യുവതി ബോബി ജോ സ്റ്റിനെറ്റിനെ (23) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, വയറുകീറി ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കുഞ്ഞിനെയും കൊണ്ട് രക്ഷപ്പെട്ട കേസില്‍ ലിസ മോണ്ട് ഗോമെറിയുടെ (43) വധശിക്ഷ ഡിസംബര്‍ 8ന് നടപ്പാക്കുമെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 16 വെള്ളിയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവുണ്ടായത്.
അമേരിക്കയില്‍ 1953 ജൂണ്‍ 19 നായിരുന്നു അവസാനമായി ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കിയത്. ഈതല്‍ റോസന്‍ ബെര്‍ഗ്, ഇവരുടെ ഭര്‍ത്താവ് ജൂലിയസ് റോസന്‍ ബെര്‍ഗ് എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത് ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചായിരുന്നു.
കാന്‍സസിലുള്ള വീട്ടില്‍ നിന്നും വാഹനം ഓടിച്ചാണ് മിസ്സോറിയിലുള്ള ബോബിയുടെ വീട്ടില്‍ മോണ്ട്ഗോമെറി എത്തിയത്. ഒരു പപ്പിയെ വാങ്ങുക എന്നതായിരുന്നു ലക്ഷ്യമെന്ന് ബോബിയോട് ഇവര്‍ പറഞ്ഞു. വീട്ടില്‍ കയറിയ മോണ്ട്ഗോമെറി ബോബിയെ കടന്നാക്രമിച്ചു. ബോധരഹിതയായ ബോബിയുടെ വയര്‍ കിച്ചന്‍ നൈഫ് ഉപയോഗിച്ച് കീറുന്നതിനിടയില്‍ ബോധം തിരിച്ചുകിട്ടിയ ബോബി ഇവരുമായി മല്‍പ്പിടുത്തം നടത്തി. ഒടുവില്‍ മോണ്ട്ഗോമെറി കഴുത്ത് ഞെരിച്ച് ഇവരെ കൊലപ്പെടുത്തി ഉദരത്തില്‍ നിന്നും കുഞ്ഞിനെ കീറിയെടുത്തു രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ജീവനോടെ കണ്ടെത്തി. ഈ കേസില്‍ 2004 ഡിസംബര്‍ 16 ന് ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് ബുദ്ധിസ്ഥിരതയില്ലായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല.
മോണ്ട്ഗോമെറിയുടെ വധശിക്ഷ നടപ്പാക്കുന്നതോടൊപ്പം ഡിസംബര്‍ 10ന് ബ്രാന്റന്‍ ബര്‍ണാര്‍ഡ് എന്നൊരു പ്രതിയുടെ ശിക്ഷ കൂടി നടപ്പാക്കുമെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..