-
സൗത്ത് കരോലിന: മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിന് മാരകമായ വിഷമിശ്രിതം കുത്തിവെക്കുന്നതിനുപുറമെ ഇലക്ട്രിക് ചെയറോ, ഫയറിംഗ് സ്‌ക്വാഡിനെയോ ആവശ്യപ്പെടാം എന്ന പുതിയ നിയമം സൗത്ത് കരോലിനയില്‍ പ്രാബല്യത്തില്‍ വന്നു.
ഇത് സംബന്ധിച്ച ബില്ലില്‍ വെള്ളിയാഴ്ച ഗവര്‍ണര്‍ ഹെന്‍ട്രി മെക്ക് മാസ്റ്റര്‍ ഒപ്പുവെച്ചു.
മാരകവിഷത്തിന്റെ ലഭ്യതകുറഞ്ഞതിനാല്‍ തത്കാലം നിര്‍ത്തി വെച്ചിരുന്ന വധശിക്ഷ ഇതോടെ പുനരാരംഭിക്കുവാന്‍ കഴിയുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
2010 ലാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷക്കുപയോഗിച്ചിരുന്ന വിഷമിശ്രിതം നല്‍കുന്നതിന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് പിന്നീട് വധശിക്ഷ നിര്‍ത്തലാക്കേണ്ടിവന്നത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികള്‍ തങ്ങളെ വിഷമിശ്രിതം കുത്തിവെച്ച് ശിക്ഷ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയിരുന്നു. മരുന്ന് ലഭിക്കാത്തതിനാല്‍ ഇവരുടെ ശിക്ഷ നടപ്പാക്കാനായിരുന്നില്ല.
വധശിക്ഷ നടപ്പാക്കുന്നതിന് പ്രത്യേക ഫയറിംഗ് സ്‌ക്വാഡിനും പുതിയ ഇലക്ട്രിക് ചെയറിനും രൂപം നല്‍കിക്കഴിഞ്ഞതായും പ്രത്യേകം പരിശീലനം ഇവര്‍ക്ക് നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
മിസിസിപ്പി, ഒക്‌ലഹോമ, യൂട്ട തുടങ്ങിയ സംസ്്ഥാനങ്ങളിലും ഫയറിംഗ് സ്‌ക്വാഡിനെ വധശിക്ഷക്കായി ഉപയോഗിക്കുന്നത് അമേരിക്കയിലെ 24 സംസ്ഥാനങ്ങളിലാണ് വധശിക്ഷ നിലനില്‍ക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 6 വര്‍ഷം 50 ന് താഴെ വധശിക്ഷകളാണ് പ്രതിവര്‍ഷം നടപ്പാക്കുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..