-
ന്യൂയോര്‍ക്ക്: 'സ്വര്‍ഗീയ വിരുന്ന്' എന്ന ക്രിസ്തീയ ഉണര്‍വിന്റെ സ്ഥാപകനും സീനിയര്‍ പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അധ്യാപകനും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനുമായ തങ്കു ബ്രദര്‍ (ഡോ.മാത്യു കുരുവിള) നവംബര്‍ 26, 27, 28 തിയ്യതികളില്‍ ന്യൂയോര്‍ക്കിലും, ഡിസംബര്‍ 3, 4, 5 തിയ്യതികളില്‍ ഡാലസിലും ശുശ്രൂഷിക്കുന്നു.
എല്ലാ വര്‍ഷവും ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലുള്ള വിവിധ സ്വര്‍ഗീയ വിരുന്നിന്റെ സഭകളില്‍ അദ്ദേഹം ശുശ്രൂഷിക്കാറുണ്ട്. വിവിധ രാജ്യക്കാരും ഭാഷക്കാരും ആരാധനയില്‍ സംബന്ധിക്കാറുമുണ്ട്.
'ഫെസ്റ്റിവല്‍ ഓഫ് ജോയ്' എന്ന ന്യൂയോര്‍ക്കില്‍ നടക്കുന്ന മൂന്നു ദിവസത്തെ ഫാമിലി കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അനേകര്‍ പങ്കെടുക്കുന്നതാണ്. ഈ ശ്രുശ്രൂഷയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അഡ്വ.ബിനോയ് - 516 499 0687
വാര്‍ത്തയും ഫോട്ടോയും : മൊയ്തീന് പുത്തന്‍ചിറ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..